നിങ്ങളുടെ പേരില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നുണ്ടോ, പരിശോധിക്കാം

Published by
Brave India Desk

 

ജീവിതത്തില്‍ ഒരിക്കലെങ്കിലും വായ്പ എടുക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ കടങ്ങള്‍ കൃത്യമായി തിരിച്ചടച്ചില്ലെങ്കില് ബുദ്ധിമുട്ടിലാകും. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ സാമ്പത്തിക കാര്യങ്ങള്‍ പിന്നീട് ബുദ്ധിമുട്ടിലായേക്കും. അതുമാത്രമല്ല നിങ്ങളുടെ പേരില്‍ പല അനധികൃത ഇടപാടുകളും നടക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് നിലവില്‍ എത്ര വായ്പ ഉണ്ടെന്നു കൃത്യമായി പരിശോധിക്കണമെന്ന് പറയുന്നത്.

എത്ര വായ്പ ഉണ്ടെന്നു എങ്ങനെ പരിശോധിക്കാം, വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് നല്‍കിയ ഫോണ്‍ നമ്പര്‍, അതായത്, അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന ഫോണ്‍ നമ്പര്‍ വഴി എത്ര വായ്പ ഉണ്ടെന്ന് അറിയാം. ഇത് എസ്എംഎസ വഴിയോ, കസ്റ്റമര്‍ കെയര്‍ വഴിയോ അറിയാം

വായ്പ അപേക്ഷ സ്വീകരിച്ചതിനു ശേഷം ഇത് പരിശോധിക്കാന്‍ നല്‍കുന്ന ഒരു തിരിച്ചറിയല്‍ നമ്പര്‍ ഉണ്ട്. വായ്പ ട്രാക്ക് ചെയ്യുന്ന ഈ നമ്പര്‍ വഴി പരിശോധിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍, വായ്പാ വിശദാംശങ്ങള്‍ നെറ്റ് ബാങ്കിംഗ് വഴി കാണാന്‍ കഴിയും.

പാന്‍ കാര്‍ഡ് വഴി നടക്കുന്ന എല്ലാ ഇടപാടുകളും ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഇതുവഴി എത്ര ലോണുകള്‍ ഉണ്ടെന്ന് പരിശോധിക്കാം. മിക്ക വായ്പാദാതാക്കളും വായ്പക്കാര്‍ക്ക് അവരുടെ ആധാര്‍ അല്ലെങ്കില്‍ പാന്‍ നമ്പര്‍ നല്‍കും. വായ്പകള്‍ സാധൂകരിക്കാന്‍ ഔദ്യോഗിക ബാങ്കിംഗ് വെബ്സൈറ്റുകളും സാമ്പത്തിക പ്ലാറ്റ്ഫോമുകളും ഇവയാണ് ഉപയോഗിക്കുന്നത്.

 

 

Share
Leave a Comment