ലക്നൗ : മഹാകുംഭമേളയ്ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെ എഫ്ഐആറുകൾ ഫയൽ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ.140 സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കെതിരെയാണ് എഫ് ഐ ആർ ഫയൽ ചെയ്തിരിക്കുന്നത്.
2025 ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന മഹാശിവരാത്രി ഉത്സവത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്. മഹാകുംഭത്തിലെ ഗതാഗതക്കുരുക്ക് തടയാൻ പരമാവധി ശ്രമിക്കും. എത്ര വലിയ ജനക്കൂട്ടമുണ്ടായാലും തിരക്ക് നിയന്ത്രിക്കാനുളള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
. ഏകദേശം 8.773 മില്യണ്‍ ആളുകളാണ് ഇതു വരെ മഹാകുംഭത്തിലെ പുണ്യസ്നാനത്തിൽ പങ്കെടുത്തതെന്നാണ് ഉത്തർപ്രദേശ് സർക്കാരിൻ്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോഴും കുംഭമേളയ്ക്ക്ക്ക് എത്തുന്നത് ആയിര കണക്കിന് ഭക്തജനങ്ങളാണ്.
കുംഭമേളയ്‌ക്കെതിരെ അനാവശ്യ പ്രചാരണങ്ങൾ നടത്തുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. കുംഭമേളയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് അടിമത്വ മനോഭാവം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഛത്താർപ്പൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലത്ത് മതത്തെ പരിഹസിക്കുകയും, ജനങ്ങളെ മതത്തിന്റെ പേര് പറഞ്ഞ് ഭിന്നിപ്പിക്കുകയും ചെയ്യുന്ന കൂട്ടരുണ്ട്. നമ്മുടെ രാജ്യത്തെ ദുർബലപ്പെടുത്താൻ വിദേശശക്തികൾ കൂട്ടുപിടിക്കുന്നത് ഇക്കൂട്ടരെ ആണ്. നമ്മുടെ മതത്തെയും ഇവർ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. ഹിന്ദു വിശ്വാസത്തെ എതിർക്കുന്ന ആളുകൾ കാലങ്ങളായി ഇവിടെ ജീവിക്കുന്നു. നമ്മുടെ ക്ഷേത്രങ്ങളെയും, സംസ്‌കാരത്തെയും, പൈതൃകത്തെയും, ആഘോഷങ്ങളെയും ലക്ഷ്യമിടുന്നവർക്ക് ഒരേയൊരു അജണ്ട മാത്രമാണ് ഉള്ളത്. നമ്മുടെ രാജ്യത്തിന്റെ ഐക്യം തകർക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. നമ്മുടെ മതത്തെയും സംസ്‌കാരത്തെയും ആക്രമിക്കുന്നവർ പുരോഗമനവാദികൾ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ സമൂഹത്തെ വിഭജിക്കുകയും ഐക്യം ഇല്ലാതാക്കുകയും മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post