ഡല്‍ഹി: യമനിലെ ഭീകരാക്രമണത്തില്‍ അകപ്പെട്ടുപോയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ സാലിയെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. സിസ്റ്റര്‍ സാലിയെ യമനില്‍ നിന്ന് കുടിയൊഴിപ്പിച്ചുവെന്നാണ് സുഷമ ട്വീറ്റ് ചെയ്തത്.
എയ്ദനിലെ വൃദ്ധമന്ദിരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തലാണ് സിസ്റ്റര്‍ സാലിയെ കാണാതായത്. സംഭവത്തില്‍ ശുശ്രൂഷകരായിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ നാലു കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സിസ്റ്റര്‍ സാലിയെ സുരക്ഷിതയായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.ആക്രമണത്തെ തുടര്‍ന്ന് കാണാതായ മലയാളിയായി വൈദികന്‍ ഫാ.ടോമിനെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അദ്ദേഹത്തെ കണ്ടെത്താന്‍ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
Discussion about this post