എനിക്ക് ചൊറിവന്നാൽ ഞാൻ സഹിച്ചു,നമ്മുടെ തലമുറയ്ക്കു കിട്ടിയ ഭാഗ്യമാണിത്; കുംഭമേളയ്ക്ക് പോയതിനെ വിമർശിച്ചവർക്ക് മറുപടിയുമായി ശ്രീക്കുട്ടി

Published by
Brave India Desk

മഹാകുംഭമേളയ്ക്ക് കുടുംബസമേതം പങ്കെടുത്ത് പുണ്യ സ്‌നാനം ചെയ്തതിനെ വിമർശിച്ചവർക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമ-സീരിയൽ താരം ശ്രീക്കുട്ടി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം കുംഭമേളയെ അധിക്ഷേപിച്ചവർക്കും,വിമർശിച്ചവർക്കും മറുപടി നൽകിയിരിക്കുന്നത്. ഇന്നെങ്കിലും ഈ വീഡിയോ ചെയ്തില്ലെങ്കിൽ ശരിയാവില്ല എന്ന് കരുതിയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് പറഞ്ഞാണ് ശ്രീക്കുട്ടി തന്റെ വീഡിയോ ആരംഭിക്കുന്നത് തന്നെ. കുഭമേളയുടെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ തന്റെയും ഭർത്താവിന്റെയും ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നു. കുംഭമേളയിൽ പോയി വന്നിട്ട് രണ്ടാഴ്ചയിൽ കൂടുതൽ ആയി, ഇതുവരെ തനിക്കൊരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും മോശം കമന്റ്‌സ് ഇടുന്നവർക്കാണ് യഥാർഥത്തിൽ ചൊറിച്ചിലെന്നും താരം പറയുന്നു.ആ യാത്രയിൽ ഞാൻ നിങ്ങളെയും കൂടെക്കൂട്ടിയിരുന്നു. ഒരുപാട് പേർ ആ യാത്രയിൽ നമ്മളോടൊപ്പമുണ്ടായിരുന്നു. അറുപത് ശതമാനം പേരും എതിർപക്ഷത്തായിരുന്നു. പേഴ്സണലായും, എന്റെ വീഡിയോകളുടെ താഴെയായും നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. പോസിറ്റീവിനെക്കാളും കൂടുതൽ നെഗറ്റീവ് കമന്റുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ട് എനിക്കിതിവിടെ പറയണമെന്നു തോന്നി. കമന്റ് ചെയ്തവർ ഈ വിഡിയോ കാണുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാലും കാണുന്നവർ കുറച്ചു പേരെങ്കിലും ഉണ്ടാകും. ഞങ്ങൾ കുംഭമേളയിൽ പോയി വന്നിട്ട് രണ്ടാഴ്ചയിൽ കൂടുതൽ ആയി. ഞങ്ങൾക്ക് ഇന്നുവരെ ഒരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. ഈ കമന്റ്‌സ് ഇടുന്നവർ ചൊറിയുന്നതല്ലാതെ ഞങ്ങൾക്കൊരു ചൊറിച്ചിലോ കാര്യങ്ങളോ ഉണ്ടായിട്ടില്ല. ത്രിവേണി സംഗമത്തിലാണ് ഞങ്ങൾ സ്നാനം ചെയ്തത്. അതുകഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് സോപ്പൊക്കെ തേച്ച് കുളിച്ചത്. 63 കോടി ആൾക്കാർ കുംഭമേളയ്ക്ക് വന്നു എന്നാണ് പറയുന്നത്. അവർക്കൊക്കെ പ്രശ്നമുണ്ടായോ എന്നറിയില്ല. എന്തായാലും എനിക്കും ഏട്ടനും അവിടെ കുളിച്ചിട്ട് ഒരു പ്രശ്നവും വന്നിട്ടില്ല. ഒരു ബാഡ് സ്മെലോ ചൊറിച്ചിലോ പോലും വന്നിട്ടില്ല. വീട്ടിൽ വന്ന ശേഷമാണ് ഞാൻ തല കുളിച്ചത് പോലും. ഞാൻ അവിടെ നിന്ന് കുറച്ച് വെള്ളം കൊണ്ടുവന്നിരുന്നു. എടുക്കുമ്പോൾ കലങ്ങിയതായിരുന്നു, ഇപ്പോൾ കുറേക്കൂടി തെളിഞ്ഞു. അതും ശ്രീക്കുട്ടി വീഡിയോയിൽ കാണിച്ചിരുന്നു. ഞാൻ അവിടെ നിന്നും എടുത്ത് വന്ന വെള്ളമാണ് ഇത്, ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. എന്നാലും പറഞ്ഞതാണ്.

ഈ വെള്ളം എന്റെ കുട്ടിക്കും, അടുത്തുള്ള വീട്ടിലുമൊക്കെ കൊടുത്തു, അവരും അത് തലയിൽ ഒഴിച്ചു. അവർക്കാർക്കും ചൊറി വന്നിട്ടില്ല. ഇത് കള്ളം പറയുന്നതൊന്നും അല്ല. ജാതിമത ഭേതമില്ലാതെ ആർക്കു വേണമെങ്കിലും അവിടെ പോകാം. എന്തിനാണ്, എന്തറിഞ്ഞിട്ടാണ് ഇങ്ങനെ മോശം കമന്റ് ചെയ്യുന്നത്. കോടിക്കണക്കിനു ആളുകൾ വന്നതല്ലേ. പാർട്ടിപരമായാണ് കൂടുതലും കമന്റ് വന്നിട്ടുള്ളത്.എനിക്കു ഒരു പാർട്ടിയുമില്ല, ഞാൻ ദൈവ വിശ്വാസിയാണെന്ന് താരം പറയുന്നു. നിങ്ങൾ എന്തിനാണ് അധിക്ഷേപിക്കുന്നതെന്ന് മലസ്സിലാകുന്നില്ല. ഇങ്ങോട്ടു കേറി ചൊറിയണ്ട, എനിക്കു ചൊറി വന്നാൽ ഞാൻ സഹിച്ചു. നിങ്ങളെന്തെന്ന് അതോർത്തു വിഷമിക്കുന്നു. കുംഭമേളയിൽ പോയതുകൊണ്ട് ഞാൻ നാടിന്റെ ശാപമാണത്രേയെന്നാണ് കമന്റുകളെന്നും താരം കൂട്ടിച്ചേർത്തു.

സയന്റിഫിക്കലി അതേക്കുറിച്ച്് ഞാൻ പറഞ്ഞിരുന്നു. ഒരു എക്‌സ്ട്രാ പവർ ആ വെള്ളത്തിൽ പതിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നുവല്ലോ. ആർക്ക് വേണമെങ്കിലും അവിടെ പോയി സ്നാനം ചെയ്യാം, ആ വെള്ളം ടെസ്റ്റ് ചെയ്യാനും അവസരമുണ്ട്. ജുപ്പിറ്ററിനു ചുറ്റും സൂര്യനും ചന്ദ്രനും ചുറ്റുമ്പോൾ ഒരു പ്രത്യേക എനർജി ഉണ്ടാകും. ആ എനർജി ഈ വെള്ളത്തിലാണ് ചെന്നു പതിക്കുന്നത്. അങ്ങനെയാണ് ആ വെള്ളത്തിന് ശക്തി ലഭിക്കുന്നത്. 63 കോടി ജനങ്ങളാണ് വന്നുപോയത്. ശുചിമുറികൾ തന്നെ ഇഷ്ടംപോലെ അവിടെ ഉണ്ട്. നമ്മൾ തന്നെ വൃത്തികേടാക്കുന്ന സാഹചര്യം മാത്രമാണ് അവിടെയുള്ളത്. ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുന്നുമുണ്ടെന്ന് താരം ചൂണ്ടിക്കാണിച്ചു.

എല്ലാം നല്ല രീതിയിലാണ് അവിടെ ഒരുക്കിയിട്ടുള്ളത്. ആർക്ക് വേണമെങ്കിലും അവിടെ പോയി മുങ്ങി കുളിക്കാം. ഇത് നമുക്ക് കിട്ടിയ ഭാഗ്യമാണ്. ഞങ്ങൾ കാറിൽ ഡ്രൈവ് ചെയ്ത് കിലോമീറ്ററുകൾ താണ്ടിയാണ് അവിടെയെത്തിയത്. 5000 കിലോമീറ്ററോളം സഞ്ചരിച്ചു. റൂം കിട്ടിയില്ല എന്നത് ബുദ്ധിമുട്ടിച്ചു. നിങ്ങൾ കാണുന്നതും കേൾക്കുന്നതും ഒന്നുമല്ല. അവിടെ പോയി അനുഭവിക്കണം. ഇനി അടുത്ത 144 വർഷം കഴിഞ്ഞാലാണ് അടുത്ത മഹാകുംഭ മേള വരുകയുള്ളൂ. നമ്മുടെ തലമുറയ്ക്കു കിട്ടിയ ഭാഗ്യമാണിതെന്ന് ശ്രീക്കുട്ടി പറയുന്നു.

Share
Leave a Comment

Recent News