ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ പെണ്‍പൈലറ്റുമാര്‍ ജൂണ്‍ 18ന് ആദ്യമായി പോര്‍വിമാനങ്ങള്‍ പറത്തും. വ്യോമസേനാമേധാവി അരൂപ് രാഹ അറിയിച്ചതാണ് ഇക്കാര്യം. മൂന്ന് വനിതാപൈലറ്റുമാരാണ് ആദ്യഘട്ടത്തില്‍ വിമാനം പറത്താന്‍ സന്നദ്ധരായിട്ടുണ്ട്. ഇവര്‍ പരിശീലനത്തിന്റെ രണ്ടാംഘട്ടത്തിലാണ്.പരിശീലനം പൂര്‍ത്തിയായാല്‍ ഈ വര്‍ഷം ജൂണ്‍ 18ന് നടക്കുന്ന പരേഡില്‍ വനിതാ പൈലറ്റുമാരുടെ ആദ്യസംഘം പോര്‍വിമാനങ്ങള്‍ പറത്തും.
ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറപ്പിക്കാന്‍ വനിതകളേയും നിയോഗിക്കണമെന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയ പ്രതിരോധമന്ത്രി മനോഹര്‍ പരിക്കാറിന് രാഹ നന്ദി അറിയിച്ചു. കേന്ദ്രപ്രതിരോധ വകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമസേനയുടെ 83ാം പിറന്നാള്‍ ആഘോഷച്ചടങ്ങിനിടെ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ പറത്താന്‍ വനിതകള്‍ക്കും അവസരം നല്‍കുമെന്ന പ്രഖ്യാപനം നടന്നത്.
Discussion about this post