ഡല്‍ഹി.
ഇന്ന് 2016ലെ ആദ്യത്തെ
സൂര്യഗ്രഹണം.ഗ്രഹണം സമയം ഇന്ത്യയില്‍ സൂര്യോദയമായതിനാല്‍ ഭാഗികമായി മാത്രമേ ഗ്രഹണം ദൃശ്യമാകൂ. പുലര്‍ച്ചെ 6.30 മുതല്‍ 10.05 വരെ ഇന്ത്യയില്‍ ഗ്രഹണം കാണാം. എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റിടങ്ങളില്‍ ഗ്രഹണത്തിന്റെ ദൃശ്യങ്ങള്‍ കാണാനാനുള്ള സാധ്യത കുറവാണ്. ഇവിടങ്ങളില്‍ സൂര്യന് നേരത്തെ ഉദിക്കുമെന്നതിനാലാണിത്.
ചന്ദ്രന് സൂര്യനെ പൂര്‍ണമായി മറയ്ക്കുന്നത് രാവിലെ 7.27നായിരിക്കും. ഗ്രഹണം നടക്കുന്നത് പ്രഭാതമായതിനാല്‍ പലരും ഇത് തിരിച്ചറിയാതെ പോകാനും സാധ്യതയുണ്ട്. ഗ്രഹണം കാണാന്‍ രാജ്യത്തിന്റെ പല ഭാഗത്തും സംവിധാനമൊരുക്കിയിട്ടുണ്ട്. കാഴ്ചവൈകല്യങ്ങള്ക്ക് കാരണമാകുമെന്നതിനാല്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് സുര്യ ഗ്രഹണം വീക്ഷിക്കരുതെന്നും ആവശ്യമായ സുരക്ഷാ മുന്നൊരുക്കള്‍ എടുക്കണമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്കുന്നു.
ഇന്ത്യക്കാര്‍ക്ക് സൂര്യഗ്രഹണം കാണാന്‍ ഇനി 2019 ഡിസംബര്‍ 26 വരെ കാത്തിരിക്കണം.
Discussion about this post