ന്യുഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചത്. തുടർന്ന് കാർഡിയോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു.
ഉപരാഷ്ട്രപതിയുടെ ആരോഗ്യനില നിലവിൽ ആരോഗ്യകരമാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർമാരുടെ സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ എയിംസ് ആശുപത്രിയിലെത്തി ഉപരാഷ്ട്രപതിയുടെ ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തി .
Discussion about this post