മലപ്പുറം: മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ജോബ്‌ഡ്രൈവ് സംഘടിപ്പിക്കുന്നു. മാർച്ച് 15ന് രാവിലെ 10.30ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ്‌ഡ്രൈവ് നടക്കുക. 200ലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജോബ്‌ഡ്രൈവിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണം. രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.ഫോൺ: 0483 2734737, 8078 428 570.
വിജ്ഞാന കേരളം’ പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മാർച്ച് 15ന് തൊഴിൽ മേള നടക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ വിവിധ മേഖലകളിൽ നിന്നായി 300ലധികം ഒഴിവുകളുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ ഒമ്പത് മണിക്ക് ബയോഡാറ്റയും, അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. https://forms.gle/N2asmjQFmpkhGEsu7 എന്ന ഗൂഗിൾ ഫോം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഫോൺ: 9495999704.
Discussion about this post