ലഹരി കേസുകൾ ദിനം തോറും വർദ്ധിച്ചു വരുകയാണ്. കോളേജ് വിദ്യാർത്ഥികൾ സ്‌കൂൾ കുട്ടികൾ എന്നിങ്ങനെ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയയുടെ പ്രവർത്തനം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ലഹരിയ്ക്ക് കൂടെ കൊലപാതകങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഠിന ശിക്ഷ ലഭിക്കാത്തതാണ് ഒരിക്കൽ പിടിക്കപ്പെട്ടവർ തന്നെ വീണ്ടും ലഹരികടത്താൻ തയ്യാറായി മുന്നോട്ടുവരുന്നതിന് കാരണം എന്നാണ് പൊതുവെയുള്ള ആക്ഷേപം. ശിക്ഷ കടുപ്പിക്കാതെ ലഹരി കേസുകൾ കുറയില്ല എന്നാണ് പറയുന്നത്.
മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ ലഹരിക്കടത്തിന് ശിക്ഷ വളരെ കുറവാണ് . ലോകത്ത് ലഹരിയുമായി ബന്ധപ്പെട്ട് വധശിക്ഷ വരെ കിട്ടുന്ന രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളെ പരിചയപ്പെടാം.
മലേഷ്യ
മയക്കുമരുന്ന് വിൽക്കുന്നതിന് വധശിക്ഷ വരെ ലഭിക്കുന്ന രാജ്യമാണ് മലേഷ്യ. കുറഞ്ഞ അളവിലാണ് മയക്കുമരുന്ന് കണ്ടെത്തുന്നതെങ്കിൽ ജയിൽ ശിക്ഷയും അതിനൊപ്പം കനത്ത പിഴയും ഉറപ്പാണ്, കൂടിയ അളവിൽ കണ്ടെത്തുകയാണെങ്കിൽ വധശിക്ഷയിൽ കുറഞ്ഞത് ഒന്നും തന്നെ കിട്ടില്ല . വിദേശികളാണ് , സ്വദേശികളാണ് എന്ന് ഒന്നും ഇതിന് ബാധിക്കില്ല . മദ്യപിച്ച് വാഹനമൊടിക്കുന്നതുപോലും ഇവിടെ കടുത്ത ശിക്ഷ കിട്ടും.
ചൈന
അയൽ രാജ്യമായ ചൈനയിലും കടുത്ത ശിക്ഷയാണ് മയക്കുമരുന്നുമായി പിടിയിലായൽ ലഭിക്കുക. ഒരാൾ മയക്കുമരുന്നുമായി പിടിയിലായാൽ സർക്കാർ ഉടമസ്ഥതയിലുള്ള പുനരധിവാസ കേന്ദ്രത്തിൽ നിശ്ചിത കാലയളവ് കഴിയേണ്ടിവരും. ഇവിടെ നിന്ന് പുറത്തിറങ്ങുന്നവർ ഒരിക്കലും ലഹരിയ്ക്ക് പിന്നാലെ പോവില്ല എന്നാണ് പറയുന്നത്. അവിടെ അത്രയും കഠിനമായ ശിക്ഷയാണ് നൽകുന്നത്. കൂടുതൽ അളവിൽ പിടിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാണ്.
വിയ്റ്റാനം
കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിലും മയക്കുമരുന്ന് കടത്തിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. 1.3 പൗണ്ടിൽ കൂടുതൽ പിടിച്ചാൽ വധശിക്ഷ ഉറപ്പാണ്.
ഇറാൻ
ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇറാൻ , ഇവിടെയും മയക്കമരുന്ന് കേസുകൾക്കും ലഭിക്കുന്നത് വധശിക്ഷയാണ്. തീരെ കുറഞ്ഞ അളവിലാണ് പിടിക്കപ്പെടുന്നതെങ്കിലും ശിക്ഷയ്ക്ക യാതൊരു കുറവും ഉണ്ടാവില്ല.
യുഎഇ
മയക്കമരുന്ന് ഉപയോഗിക്കാത്ത വളരെ അസഹിഷ്ണതയോടെ കാണുന്ന രാജ്യങ്ങളിൽ ഒന്നാണ് മലയാളി പ്രവാസികൾ ഏറെയുള്ള യുഎഇ. കൈയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിലെങ്കിൽ പോലും ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ജയിൽ ശിക്ഷ ഉറപ്പാണ്.
സൗദി അറേബ്യ
സൗദി അറേബ്യയിലെ മയക്കുമരുന്ന് വിൽപ്പാനക്കാർക്ക് മിക്കപ്പോഴും വധശിക്ഷയാണ് നൽകുന്നത്. മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ പരസ്യമായി ചാട്ടവാറടി പിഴ നീണ്ട തടവ് അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം.
Discussion about this post