Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മരണത്തെ കബളിപ്പിച്ച് മുജ്തബ; പിതാവ് കൊല്ലപ്പെട്ടത് കൺമുന്നിൽ!; കൊട്ടാരം ശവപ്പറമ്പായി; ഇസ്രയേൽ മിസൈൽ ആക്രമണത്തിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

by Brave India Desk
Mar 17, 2026, 10:27 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതിശക്തമായ ഇസ്രയേൽ-യുഎസ് മിസൈൽ ആക്രമണത്തിൽ നിന്ന് പുതിയ നേതാവ് മുജ്തബ ഖമേനി രക്ഷപ്പെട്ടത് അത്ഭുതകരമായി. കൊട്ടാരത്തിൽ മിസൈലുകൾ പതിക്കുന്നതിന് തൊട്ടുമുൻപുള്ള നിമിഷങ്ങളിൽ പുറത്തേക്ക് ഇറങ്ങിയതിനാലാണ് മുജ്തബ മരണത്തിൽ നിന്ന് സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടതെന്ന് പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമമായ ‘ദ ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ രഹസ്യ യോഗത്തിൻ്റെ ചോർന്ന ഓഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ചാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. മിസൈൽ വീഴുന്നതിന് തൊട്ടുമുൻപ് എന്തോ ആവശ്യത്തിനായി മുജ്തബ മുറിയിൽ നിന്ന് പുറത്തെ പൂന്തോട്ടത്തിലേക്ക് ഇറങ്ങിയെന്നും അതാണ് ജീവൻ രക്ഷിച്ചതെന്നും ഖമേനിയുടെ ഓഫീസിലെ പ്രോട്ടോക്കോൾ വിഭാഗം മേധാവി മസാഹർ ഹൊസൈനി ഉദ്യോഗസ്ഥരോട് വിശദീകരിക്കുന്നതാണ് ഓഡിയോയിലുള്ളത്.

അതിശക്തമായ മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് ഖമേനിയുടെ കൊട്ടാരത്തിൽ പതിച്ചത്. ഇതിൽ ഒന്ന് അലി ഖമേനി ഇരുന്നിരുന്ന ഭാഗത്തും മറ്റൊന്ന് മുകളിലത്തെ നിലയിലുള്ള മുജ്തബയുടെ താമസസ്ഥലത്തുമാണ് വീണത്. ആക്രമണത്തിൽ അലി ഖമേനിയും ഡസൻ കണക്കിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ബന്ധുക്കളും തൽക്ഷണം കൊല്ലപ്പെട്ടു. ഇറാൻ്റെ സൈനിക മേധാവി മുഹമ്മദ് ഷിറാസിയുടെ ശരീരം മിസൈൽ പ്രഹരത്തിൽ ചിതറിത്തെറിച്ചുവെന്നും കുറച്ചു കിലോ മാംസം മാത്രമാണ് അദ്ദേഹത്തിൻ്റേതായി പിന്നീട് കണ്ടെത്താനായതെന്നും ഓഡിയോയിൽ ഹൊസൈനി വിവരിക്കുന്നുണ്ട്. മുജ്തബയുടെ സഹോദരീ ഭർത്താവ് മിസ്ബ അൽ ഹുദാ ബാഗേരി കാനിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കെട്ടിടത്തിൻ്റെ താഴത്തെ നില വരെ തുളച്ചുകയറുന്ന അത്രയും ശേഷിയുള്ള മിസൈലുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may like

ഒരു വർഷത്തെ പണി വെറും 45 നാളിൽ! അതിർത്തിയിൽ വിപ്ലവം സൃഷ്ടിച്ച് സിപിഡബ്ല്യുഡിയുടെ 3ഡി പ്രിന്റിംഗ് വാച്ച്ടവർ!

കനത്ത മഴയിലേക്ക് കേരളം; അതിതീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും, ജില്ലകളിൽ യെല്ലോ അലർട്ട്!

ആക്രമണത്തിൽ മുജ്തബയുടെ കാലിന് ചെറിയ പരിക്കേറ്റിരുന്നു. എന്നാൽ ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് പലവിധ ഊഹാപോഹങ്ങൾക്ക് വഴിമരുന്നിട്ടിട്ടുണ്ട്. മുജ്തബയുടെ മുഖം വികൃതമായെന്നും അതല്ല അദ്ദേഹം കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുജ്തബയുടെ കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. “അദ്ദേഹം മരിച്ചുവെന്നും മുഖം വികൃതമായെന്നും പലരും പറയുന്നുണ്ട്, എന്നാൽ സത്യം എന്താണെന്ന് നമുക്കറിയില്ല” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവിൽ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ വഴി പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് മുജ്തബ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദൃശ്യങ്ങൾ പുറത്തുവിടാത്തത് ഇറാൻ ഭരണകൂടത്തിനുള്ളിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.

Tags: Mojtaba Khamenei
ShareTweetSendShare

Latest stories from this section

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!

പണം വന്നത് ക്യൂആർ കോഡ് വഴി, ലൊക്കേഷൻ കാണിച്ചുകൊടുത്ത് മയക്കുമരുന്ന് വിൽപന; വടകര ലഹരി കേസിൽ രണ്ടാമത്തെ അധ്യാപികയും പുറത്ത്!

പണം വന്നത് ക്യൂആർ കോഡ് വഴി, ലൊക്കേഷൻ കാണിച്ചുകൊടുത്ത് മയക്കുമരുന്ന് വിൽപന; വടകര ലഹരി കേസിൽ രണ്ടാമത്തെ അധ്യാപികയും പുറത്ത്!

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം’; വി.ഡി. സതീശൻ്റെ ഉപദേശം’, സ്ത്രീവിരുദ്ധമെന്ന് വിമർശനം

Latest News

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

നിശ്ശബ്ദനായ കൊലയാളി ; 80 ലക്ഷത്തോളം ഇന്ത്യക്കാർ ഈ ഗുരുതര ഹൃദ്രോഗ ഭീഷണിയിൽ

നിശ്ശബ്ദനായ കൊലയാളി ; 80 ലക്ഷത്തോളം ഇന്ത്യക്കാർ ഈ ഗുരുതര ഹൃദ്രോഗ ഭീഷണിയിൽ

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies