ഡൽഹി കർത്തവ്യപഥ് കഴിഞ്ഞ ദിവസം സാക്ഷിയായത് വ്യത്യസ്തമായ ഒരു ആഘോഷത്തിന്. കർത്തവ്യപഥിലെ യുദ്ധസ്മാരകത്തിൽ തന്റെ നൂറാം ജന്മദിനാഘോഷം വേറിട്ട അനുഭവമാക്കുകയായിരുന്നു ലെഫ്.രംഗസ്വാമി മാധവൻ പിള്ള. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ സേവനമനുഷ്ഠിച്ച ജീവിച്ചിരിപ്പുള്ള ഒരേ ഒരാളാണീ പോരാളീ. രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ധീരയോദ്ധാക്കൾക്ക് വേണ്ടി വീൽച്ചെയറിലെത്തി അഭിവാദ്യമർപ്പിച്ചാണ് ഐഎൻഎ സേനാംഗമായിരുന്ന മാധവൻപിള്ളെ നൂറാം ജന്മദിനം ആവേശഭരിതവുമാക്കിയത്. നേതാജിയുടെ പ്രതിമയ്ക്കുമുന്നിലേക്ക് പ്രായാധിക്യം മറന്ന് വീൽച്ചെയറിൽ നിന്നിറങ്ങി നടന്നാണ് മാധവൻപിള്ളെ പുഷ്പചക്രം അർപ്പിച്ചത്. ആസമയം നേതാജിക്കൊപ്പമുള്ള പോരാട്ടനാളുകൾ അദ്ദേഹം ഓർത്തെടുത്തു. ഐഎൻഎ ഭടനായിരുന്നപ്പോൾ പാടിയ ഗാനം, ആവേശത്തിൽ ഒരിക്കൽകൂടി ഓർത്തെടുത്തു പാടി. വീഡിയോ
തമിഴ്‌നാട് ശിവഗംഗ സ്വദേശിയാണ് ലെഫ്റ്റനന്റ് രംഗസ്ലാമി മാധവൻപിള്ള. തമിഴ്‌നാട്ടിൽ നിന്ന് അന്നത്തെ ബർമ്മയിലേക്ക് കുടിയേറിയ സാധാരണ കുടുംബത്തിലെ അംഗം. കുട്ടിക്കാലവും പഠനവും മ്യാൻമറിൽ തന്നെ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം കൊടുമ്പിരികൊണ്ട കാലം. കൗമാരപ്രായത്തിൽ തന്നെ അദ്ദേഹം സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിക്കപ്പെട്ടു. 1942 ൽ, വെറും 16 വയസ്സുള്ളപ്പോൾ, ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിൽ ചേർന്നു. നേതാജി സിംഗപ്പൂരിൽ നിന്ന് എത്തിയതോടെ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ നേതൃത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1943 നവംബർ 1 ന് 18 വയസ്സുള്ളപ്പോൾ മാധവൻ ഐ.എൻ.എയിൽ ഔദ്യോഗികമായി ചേർന്നു. സൈനികപരിശീലനം ഉൾപ്പെടെ പൂർത്തിയാക്കി, റംഗൂണിലെ ആസ്ഥാനത്ത് സേവനം ആരംഭിച്ചു. ചലോ ഡൽഹി എന്ന മുദ്രാവാക്യമുയർത്തി ബ്രിട്ടീഷ് ഭരണകൂടത്തെ താഴെ ഇറക്കാനുള്ള പോരാട്ടത്തിനൊപ്പം ചേർന്നു.
ഐ.എൻ.എ പിരിച്ചുവിട്ടെങ്കിലും,ലെഫ്റ്റനന്റ് മാധവന്റെ സംഭാവനകൾ അംഗീകരിക്കപ്പെടാതെ പോയില്ല. 1980 ഓഗസ്റ്റ് 1 ന് ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി ഔദ്യോഗികമായി അംഗീകരിച്ചു. അടുത്തിടെ, 2024 ജനുവരി 23 ന്, നേതാജിയുടെ പൈതൃകത്തെ അനുസ്മരിക്കുന്ന ദിനമായ പരാക്രം ദിവസിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്നആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ആദരിച്ചിരുന്നു.











Discussion about this post