ഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ ആശ്രമത്തിനും ഭക്ഷ്യ പാര്‍ക്കിനും സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സി റിപ്പോര്‍ട്ട്.ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ രാംദേവിന്റെ ഹരിദ്വാറിലെ ആശ്രമത്തിനും ഭക്ഷ്യപാര്‍ക്കിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുന്നു.
ഹരിദ്വാറിലെ പതഞ്ജലി ഫുഡ് ആന്റ് ഹെര്‍ബല്‍ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന് 35 സായുധ സൈനികരുടെ സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിംഗ് പറഞ്ഞു. സുരക്ഷാ വിന്യാസത്തിന് പ്രതിവര്‍ഷം 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും സൈനികര്‍ക്കുള്ള ബാരക്കുകയും ആയുധങ്ങളും വാഹനങ്ങളും ഉപഭോക്താവ് തന്നെ നല്‍കുമെന്നും സുരേന്ദര്‍ സിംഗ് വ്യക്തമാക്കി. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലായിരിക്കും സുരക്ഷ ഒരുക്കുന്നതെന്നും സി.ഐ.എസ്.എഫ് അറിയിച്ചു.
ആശ്രമത്തിലും പാര്‍ക്കിലുമായി നിത്യേന സന്ദര്‍ശനത്തിനെത്തുന്ന വിനോദഞ്ചാരികളുടെ എണ്ണം നിയന്ത്രണാതീതമാണ്.ഇത് പ്രദേശിക ക്രമസമാധാന പ്രശ്നങ്ങളും സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.ബാബാ രാംദേിന് സെഡ് കാറ്റഗറി സുരക്ഷ സംവിധാനമുണ്ട്.2014 നവംബര്‍ മുതല്‍ രാംദേവ് സി.ആര്.പി.എഫ് കമാന്‍ഡോകളുടെ സുരക്ഷാകവചത്തിനുള്ളിലാണ്.ഇതിനു പുറമേയാണ് ആശ്രമത്തിനും സുരക്ഷാ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് സ്വകാര്യ മേഖലയിലെ സുപ്രധാന സംരംഭങ്ങള്‍ക്ക് സി.ഐ.എസ്.എഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്. രാംദേവിന്റെ ഭക്ഷ്യപാര്ക്ക് ഇത്തരത്തില്‍ സുരക്ഷ ലഭിക്കുന്ന എട്ടാമത്തെ സ്വകാര്യ യൂണിറ്റാണ്.
Discussion about this post