ഖാലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിനോട് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . സിഖ്‌സ് ഫോർ ജസ്റ്റിസ് എസ്എഫ്‌ജെ എന്ന സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ തുൾസി ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രതിരോധ മന്ത്രി ഈ വിഷയം ഉന്നയിച്ചത്.
തീവ്രവാദ സംഘടനകളുമായും പാകിസ്താൻ ചാര ഏജൻസിയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്‌നാഥ് സിംഗ് ആവശ്യം ഉന്നയിച്ചത്. 2019ൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഇന്ത്യ നിരോധിച്ച ഖാലിസ്ഥാൻ അനുകൂല വിഘടനവാദ ഗ്രൂപ്പാണ് എസ്എഫ്ജെ . സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) സംഘടന നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രി വിശദമായി സംസാരിച്ചു. ശക്തമായ നടപടികളുടെക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് ഗബ്ബാർഡ് ഇന്ത്യയിലെത്തിയത്. പ്രതിരോധം ,സുരക്ഷാ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഗബ്ബാർഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള രഹസ്യവിവരങ്ങൾ പങ്കിടൽ എങ്ങനെ മെച്ചപ്പെടുത്താമെന്നും സുരക്ഷയിൽ കൂടുതൽ ഒരുമിച്ചു പ്രവർത്തിക്കാമെന്നും ഡോവലും ഗബ്ബാർഡും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി.










Discussion about this post