ഒരു രാജ്യത്തെ പൗരന്മാർക്ക് വിദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്‌പോർട്ട്. ഇതിൽ പൗരന്റെ പൗരത്വം, പേര്, ജനനതിയ്യതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും.ഒരു വിദേശ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് യാത്രക്കാരന്റെ സ്വകാര്യ അവകാശം സംരക്ഷിക്കുക, പൗരത്വത്തിന് തെളിവ് നൽകുക എന്നീ ഇരട്ട ധർമ്മങ്ങൾ ഇത് വഹിക്കുന്നു
1967 ലെ പാസ്പോർട്ട് ആക്ട് പ്രകാരം, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പൗരന്മാരുടെ സിവിലിയൻ റാങ്കും യാത്രാ ഉദ്ദേശ്യവും അനുസരിച്ച് വിവിധ തരം ഇന്ത്യൻ പാസ്പോർട്ടുകൾ നൽകുന്നു. ഇന്ത്യയിലെ വിവിധ തരം പാസ്പോർട്ടുകളെ സർക്കാർ പ്രത്യേക നിറങ്ങളിൽ തരംതിരിക്കുന്നു.
യാത്രയുടെ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കി, പ്രധാനമായും നാല് വ്യത്യസ്ത തരം ഇന്ത്യൻ പാസ്പോർട്ടുകൾ തരംതിരിച്ചിട്ടുണ്ട്, ഇവ ഉടമകൾക്ക് വേഗത്തിലുള്ള ഇമിഗ്രേഷൻ ക്ലിയറൻസ്, വിസ രഹിത യാത്ര മുതലായവ നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. ഈ വ്യത്യസ്ത തരം ഇന്ത്യൻ പാസ്പോർട്ടുകൾക്കെല്ലാം വ്യത്യസ്ത ഇന്ത്യൻ പാസ്പോർട്ട് നിറങ്ങളുണ്ട്.
നീല പാസ്പോർട്ട്: വിദേശ രാജ്യങ്ങളിലേക്ക് ബിസിനസ് അല്ലെങ്കിൽ വിനോദ യാത്രകൾക്കായി പോകുന്ന സാധാരണ ഇന്ത്യക്കാർക്ക് നൽകുന്ന പാസ്പോർട്ട് ആണിത്. സർക്കാർ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും വേർതിരിച്ചറിയാൻ വിദേശ അധികാരികളെ ഈ പാസ്പോർട്ട് സഹായിക്കുന്നു. പത്തുവർഷത്തേക്കാണ് ഈ പാസ്പോർട്ട് അനുവദിക്കുക. പ്രായപൂർത്തിയായവർക്കും അഞ്ചു വയസിനു മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്കും നീല പാസ്പോർട്ട് ലഭിക്കും
വെളുത്ത പാസ്പോർട്ട്: ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശ യാത്ര ചെയ്യുന്ന ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്കാണ് ഈ പാസ്പോർട്ടുകൾ നൽകുന്നത്. വീണ്ടും, ഇന്ത്യയിലെ വെള്ള പാസ്പോർട്ട്, തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ചറിയാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ സഹായിക്കുന്നു.ഇത്തരം പാസ്പോർട്ട് അനുവദിക്കുന്നതിന് അതാത് സർക്കാർ വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഔദ്യോഗിക ചുമതലയുടെ കാലാവധി വരെ മാത്രമേ ഇത്തരം പാസ്പോർട്ടുകൾക്ക് നിയമസാധുതയുണ്ടാവൂ.
ചുവന്ന പാസ്പോർട്ട്: എംബസികളിലും കോൺസൽ ഓഫീസുകളിലും ജോലി ചെയ്യുന്ന നയതന്ത്രജ്ഞർക്കാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള പാസ്പോർട്ട് നൽകുന്നത്. ചുവന്ന പാസ്പോർട്ട് ബുക്ക്ലെറ്റിൽ 28 പേജുകളുണ്ട്. നയതന്ത്രപരമായ സവിശേഷ അധികാരങ്ങളും ആനുകൂല്യങ്ങളും ഈ പാസ്പോർട്ട് ഉപയോഗിക്കുന്നവർക്ക് വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ലഭിക്കും. രാജ്യാന്തര തലത്തിലുള്ള നയതന്ത്രങ്ങൾ ഫലപ്രദമായും വേഗത്തിലും നടപ്പിലാക്കാൻ വേണ്ടിയാണിത്. വിദേശകാര്യമന്ത്രാലയത്തിൽ നിന്നും പ്രത്യേകം കത്തുണ്ടെങ്കിൽ മാത്രമേ ഇത്തരം ഡിപ്ലോമാറ്റിക് പാസ്പോർട്ടുകൾ അനുവദിക്കൂ
ഓറഞ്ച് പാസ്പോർട്ട്: 2018 ൽ, പത്താം ക്ലാസിൽ താഴെ വിദ്യാഭ്യാസം നേടിയ, ഇസിആർ പാസ്പോർട്ടിന് പകരം ഇമിഗ്രേഷൻ പരിശോധന ആവശ്യമുള്ള വ്യക്തികൾക്കായി സർക്കാർ ‘ഓറഞ്ച് പാസ്പോർട്ട്’ ആരംഭിച്ചു. എന്നിരുന്നാലും, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച വിവേചനത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഇത് റദ്ദാക്കി.
േ്രഗ കളർ പാസ്‌പോർട്ട്
എന്തെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് രാജ്യത്തേക്ക് മടങ്ങിവരാനുള്ള താൽക്കാലിക യാത്രാ രേഖയാണ് ചാര നിറത്തിലുള്ള എമർജൻസി സർട്ടിഫിക്കറ്റ്. ഇത് ലഭ്യമാക്കുന്നതിന് വ്യക്തികൾ വ്യക്തിത്വം തെളിയിക്കുന്ന രേഖകളും പാസ്പോർട്ട് നഷ്ടമായെന്നോ മോഷ്ടിക്കപ്പെട്ടെന്നോ പറയുന്ന പൊലീസ് റിപ്പോർട്ടും സഹിതമാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യയിലേക്ക് അടിയന്തര സാഹചര്യത്തിൽ തിരിച്ചുവരാൻ മാത്രമാണ് ഈ രേഖ ഉപയോഗിക്കാനാവുക










Discussion about this post