ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വർമയും ബാന്ദ്രയിലെ കുടുംബ കോടതിയിൽ ഹാജരായി. മുഖം മറച്ചാണ് ഇരുവരും കോടതിയിൽ എത്തിയത്. ചഹൽ കറുപ്പ് ഹൂഡി അണിഞ്ഞ് വക്കീലന്മാർക്കൊപ്പമാണ് എത്തിയത്. ഇതിന് ശേഷമാണ്
ധനശ്രീയെത്തിയത്. വെള്ള ടീ ഷർട്ടും ജീൻസുമായിരുന്നു വേഷം. മാസ്‌ക് ധരിച്ച് അമ്മയ്ക്കൊപ്പമാണ് ധനശ്രീയെത്തിയത്. മാദ്ധ്യമങ്ങളോട് സംസാരിക്കാതെയാണ് ഇരുവരും കോടതിമുറിയിലേക്ക് കയറിയത്.
ഇന്ന് അവസാനഘട്ട വിചാരണയായിരുന്നു. . ഇന്ന് തന്നെ ഉത്തരവ് പറയുമെന്നാണ് സൂചന. ദമ്പതികൾ രണ്ടര വർഷമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. അതിനാൽ പുനർവിചിന്തനത്തിനുള്ള സമയം വേണ്ടെന്നും ഉടനെ വിവാമോചന
അനുവദിക്കണമെന്നുമുള്ള ഇവരുടെ ആവശ്യം തള്ളിയ കുടുംബ കോടതിയുടെ ഉത്തരവ് ബോംബൈ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇരുവരുടെയും ഹർജിയിൽ ഇന്ന് തന്നെ തീരുമാനം എടുക്കണമെന്നും നിർദേശിച്ചിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ഇരുവരും 2022 ജൂൺ മുതൽ വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.ജീവനാംശമായി 4.75 കോടി രൂപയാണ് ക്രിക്കറ്റർ ധനശ്രീക്ക് നൽകുന്നത്. 2.37 കോടി രൂപ ഇതിനിടെ താരം നൽകിയിട്ടുണ്ട്.
2023ൽ ധനശ്രീ പേരിനൊപ്പമുള്ള ചാഹൻ ഒഴിവാക്കിയതോടെയാണ് ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്. 2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതാരായത്. ലോക്ക് ഡൗൺ കാലത്ത് ക്രിക്കറ്റ് മത്സരങ്ങൾ ഒന്നും നടക്കാതിരുന്നപ്പോൾ ചാഹൽ നൃത്തം പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് തന്നെ സമീപിക്കുകയായിരുന്നുവെന്ന് ധനശ്രീ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.










Discussion about this post