തിരുവനന്തപുരം: സിപിഎമ്മിൻറെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടന തീയതി നല്ല ദീവസം നോക്കി നിശ്ചയിച്ചതല്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എങ്ങനെയാണ് ഒരു വാർത്ത നെഗറ്റീവ് ആയി അവതരിപ്പിക്കുക എന്നതിൻറെ പ്രധാന ഉദാഹരണം ആണിത്. ഏപ്രിൽ 23നാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയുടെ ഒഴിവ് നോക്കിയാണ് തീയതി തീരുമാനിച്ചത്.അതിനെ വേറൊരു തരത്തിൽ അവതരിപ്പിച്ചു. തെറ്റായ പ്രവണതയാണതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം പാർട്ടിയുടെ കളർ ചുവപ്പാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. കെട്ടിടത്തിനു കാവി കളറാണെന്ന അഭിപ്രായമുയർന്നതു സംബന്ധിച്ച മാദ്ധ്യമപ്രവർത്തകപുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഈ ചോദ്യം.കെട്ടിടത്തിന്റെ ഉള്ളിൽ ആരെങ്കിൽ ചുവപ്പ് പെയിന്റ് അടിക്കാറുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു.
ഞാൻ പറഞ്ഞില്ലേ പോസിറ്റിവായ കാര്യങ്ങൾ മാത്രം ചർച്ച ചെയ്താൽ മതി. വാസ്തു ശിൽപ്പത്തെപറ്റി ധാരണ ഇല്ലാത്ത ആളുകൾ നിരവധിയായ കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും. അതൊക്കെ ആധുനിക കളറാണ്. പാർട്ടി കളർ ചുവപ്പാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്. കൊടിയുടെ കളറല്ലല്ലോ പാർട്ടി എന്നു പറയുന്നത്. കെട്ടിടത്തിന്റെ ഉള്ളിൽ ആരെങ്കിലും ചുവപ്പടിക്കാറുണ്ടോ. മനഃശാസ്ത്രപരമായി അടിക്കാൻ പറ്റുന്ന ഏറ്റവും നല്ല നിറം എതാണ്. പോസിറ്റീവ് എനർജി കിട്ടുന്ന നിറം ഏതാണ് എന്നാണു ചോദിച്ചത്. അതു ചുവപ്പല്ല. അതല്ല എന്നു എല്ലാവർക്കും അറിയാമല്ലോയെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post