ട്വിറ്ററിന്റെ നീലപക്ഷിയെ ആരും മറന്നിട്ടുണ്ടാവില്ല. അങ്ങനെ പെട്ടെന്ന് മറക്കുന്ന കിളിയായിരുന്നില്ല ട്വിറ്ററിന്റെ നീലപക്ഷി. 2023ലാണ് മസ്‌ക് ഇന്നത്തെ ജനപ്രിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിനെ ‘എക്സ്’ എന്ന് പുനർനാമകരണം ചെയ്തത് . പുതിയ നാമം നൽകിയപ്പോൾ അതൊടൊപ്പം ലോഗോയും മാറ്റം വരുത്തി. എന്നാൽ ഇപ്പോൾ ഈ ലോഗോ ലേലത്തിൽ വിറ്റു. 4,375 ഡോളറിനാണ് ഈ ലോഗോ ലേലം ചെയ്യപ്പെട്ടത്.
ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഈ തുക ഏകദേശം 34 ലക്ഷം രൂപ വരും. അപൂർവ ശേഖരണ വസ്തുക്കൾ വിൽക്കുന്നതിൽ പ്രശസ്തരായ ആർആർ ഓക്ഷൻ കമ്പനിയാണ് 12 അടി നീളവും 9 അടി വീതിയുമുള്ള 254 കിലോഗ്രാം ഭാരമുള്ള ചിഹ്നത്തിന്റെ വിൽപ്പന സ്ഥിരീകരിച്ചത്. ട്വിറ്റർ ബ്ലൂ ബേർഡ് ലോഗോയ്ക്ക് ഏകദേശം 34,375 ഡോളർ ലഭിച്ചതായി ലേല കമ്പനി വെളിപ്പെടുത്തി. നിലവിൽ, എംബ്ലം വാങ്ങിയ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഐഡന്റിറ്റി ആർആർ ഓക്ഷൻ വെളിപ്പെടുത്തിയിട്ടില്ല. നീല പക്ഷി ലോഗോയ്ക്ക് പുറമേ, മറ്റ് ടെക് കളക്ടിവിറ്റികളും ലേലം ചെയ്യപ്പെട്ടു.
2021 ഏപ്രിലിലാണ് ട്വിറ്ററിന് വിലയിട്ടുകൊണ്ട് ഇലോൺ മസ്‌ക് രംഗത്തെത്തുന്നത്. 4,400 കോടി ഡോളറിന്റെതായിരുന്നു ഇടപാട് . ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിന്റെ ഭാഗത്ത് നിന്നും തുടക്കത്തിൽ വലിയ എതിർപ്പുണ്ടായി. എന്നാൽ ഒരു ഓഹരിക്ക് മികച്ച തുക വാഗ്ദാനം ചെയ്തുകൊണ്ടുള്ള മസ്‌കിന്റെ ഓഫർ അംഗീകരിക്കാൻ ഓഹരി ഉടമകളിൽനിന്നും വലിയ സമ്മർദ്ദം ട്വിറ്റർ ഡയറക്ടർ ബോർഡിന് നേരിടേണ്ടി വന്നു, ഇതോടെ ട്വിറ്റർ മസ്‌കിനോട് അടുത്തു . ഒടുവിൽ ഏറ്റെടുക്കാൻ പ്രഖ്യാപിച്ചു കൊണ്ടുള്ള കരാർ കമ്പനികളും ഒപ്പുവെച്ചു അങ്ങനെ മസ്‌ക് തന്നെ കമ്പനി വാങ്ങി. ഇതോടെ നിരവധി പരിഷ്‌കാരങ്ങൾ മസ്‌ക് വരുത്തി. ആ പരിഷ്‌കാരത്തിലാണ് പേര് വരെ മാറ്റിയത്. ഇപ്പോഴിതാ ട്വിറ്ററിന്റെ നീലക്കിളിയും പറന്നു പോയിരിക്കുന്നു.
Discussion about this post