Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

5 ദിവസങ്ങൾ; 10 നാടകങ്ങൾ; രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും

by Brave India Desk
Mar 26, 2025, 07:55 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കേരള സർവ്വകലാശാല സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം പതിപ്പിന് ലോക നാടക ദിനമായ മാർച്ച് 27 ന് ( വ്യാഴാഴ്ച)  തിരുവനന്തപുരത്ത് തിരശീല ഉയരും. പാളയം സെനറ്റ് ഹാളിൽ വൈകുന്നേരം 5.30 ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ നാടകോത്സവം ഉദ്ഘാടനം ചെയ്യും.മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ശ്രീ രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.

സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയർമാനുമായ അഡ്വ.ജി. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ജനറൽ കൺവീനറുമായ ഡോ.ഷിജു ഖാൻ ജെ. എസ്. സ്വാഗതം ആശംസിക്കും. ചടങ്ങിൽ ആദ്യകാല നാടക പ്രതിഭകളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കും.ഉദ്ഘാടന ചടങ്ങിന് ശേഷം കായംകുളം കെ പി എ സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അരങ്ങേറും.തുടർന്ന് മാർച്ച് 31 വരെ പാളയം സെനറ്റ് ഹൌസ് ക്യാമ്പസ്സിലെ വൈകുന്നേരങ്ങൾ നാടകക്കാഴ്ചകൾ കൊണ്ട് സമ്പന്നമാകും.സെനറ്റ് ഹൗസ് ക്യാമ്പസിലെ മൂന്നു വേദികളിലായി ആകെ 10 നാടകങ്ങളാണ്
5 ദിവസം നീളുന്ന നാടകോത്സവത്തിൽ അരങ്ങേറുന്നത്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേറ്റർ നാടക മത്സരത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മാടൻ മോക്ഷം, രണ്ടാമത്തെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട പൊറാട്ട്, നാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ കേരള സർവ്വകലാശാലയുടെ അഭയ, സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഹൈസ്‌കൂൾ നാടക മത്സരത്തിൽ എ ഗ്രേഡ് നേടി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ 10 ഡി റാപ്പേഴ്‌സ് എന്നിവയാണ് നാടകോത്സവത്തിലെ ശ്രദ്ധേയ നാടകങ്ങൾ.

കൂടാതെ അടുത്തിടെ പ്രേക്ഷക പ്രശംസ നേടിയ മറ്റ് നാടകങ്ങളും അരങ്ങിലെത്തും.നാടകാവതരണങ്ങളോടൊപ്പം നാടക സംബന്ധിയായ പ്രഭാഷണങ്ങളും ഭരത് മുരളി നാടകോത്സവത്തിന്റെ ഭാഗമായി നടക്കും.

29 ന് വൈകുന്നേരം 6 മണിക്ക് സമകാലീന അവതരണ സമ്പ്രദായങ്ങൾ എന്ന വിഷയത്തിൽ നാടകാധ്യാപകനും നാടകപ്രവർത്തകനുമായ ഡോ. ശ്രീജിത് രമണൻ പ്രഭാഷണം നടത്തും.

30 ന് വൈകുന്നേരം 6 മണിക്ക് സംസ്‌കാര നിർമിതിയിൽ നാടകത്തിന്റെ പങ്ക് എന്ന വിഷയത്തിൽ നാടക പ്രവർത്തകയും നാടക് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശൈലജ ജല പ്രഭാഷണം നടത്തും.

31 ന് വൈകുന്നേരം 5.30 ന് സെനറ്റ് ഹാളിൽ നടക്കുന്ന സമാപന ചടങ്ങ് ബഹു.ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.

കേരള സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗവും ഭരത് മുരളി നാടകോത്സവം ചെയർമാനുമായ അഡ്വ.ജി. മുരളീധരൻ സ്വാഗതം ആശംസിക്കും.

അധ്യാപകനും നാടക പ്രവർത്തകനുമായ പ്രൊഫ. അലിയാർ ചടങ്ങിൽ മുരളി സ്മൃതി പ്രഭാഷണം നടത്തും.

ഭരത് മുരളി നാടകോത്സവത്തിൽ അരങ്ങിലെത്തുന്ന നാടകങ്ങൾ

27/03/2025
വ്യാഴം
7 മണിക്ക്
നാടകം : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
സംവിധാനം : തോപ്പിൽ ഭാസി
അവതരണം : കെ.പി.എ.സി., കായംകുളം

28/03/2025
വെള്ളി
വൈകുന്നേരം 05മണിക്ക്
നാടകം : നൂറുശതമാനം സിന്ദാബാദ്
സംവിധാനം : അരുൺലാൽ
അവതരണം : ലിറ്റിൽ ഏർത്ത് സ്‌കൂൾ ഓഫ് തീയേറ്റർ, മലപ്പുറം

വൈകുന്നേരം 6 മണിക്ക്. നാം നീരാവിൽ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം ‘കാണ്മാനില്ല’

വൈകുന്നേരം 07 മണിക്ക്
നാടകം : വാഴ്വേ മായം
സംവിധാനം : രാജേഷ് ഇരുളം
അവതരണം: വള്ളുവനാട് ബ്രഹ്‌മ

29/03/2025
ശനി
വൈകുന്നേരം 05മണിക്ക്
നാടകം : ആൽഫി (12) മിസ്സിംഗ്
സംവിധാനം : അഭിഷേക് രംഗപ്രഭാത്
അവതരണം : രംഗപ്രഭാത് ചിൽഡ്രൻസ് തിയേറ്റർ, തിരുവനന്തപുരം

വൈകുന്നേരം 07 മണിക്ക്
നാടകം : കു ഹൂ
സംവിധാനം : അരുൺലാൽ
അവതരണം : ലിറ്റിൽ ഏർത്ത് സ്‌കൂൾ ഓഫ് തീയേറ്റർ, മലപ്പുറം
( കർണാടക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രകാശ് രാജ് ഫൗണ്ടേഷന്റെ നിർദിഗന്ധ നാടകഗ്രൂപ്പുമായി സഹകരിച്ച് നിർമിച്ച നാടകം)

30/03/2025
ഞായർ
വൈകുന്നേരം 05മണിക്ക്
നാടകം : അഭയ
സംവിധാനം : അഡ്വ. ശ്രീകുമാർ
അവതരണം : കേരള സർവകലാശാല
( നാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിൽ ഒന്നാംസ്ഥാനം നേടിയ നാടകം)

വൈകുന്നേരം 07 മണിക്ക്
നാടകം : പൊറാട്ട്
സംവിധാനം : നിഖിൽദാസ്
അവതരണം : പഞ്ചമി തിയേറ്റർസ്, തൃശൂർ
( കേരള സംഗീത നാടക അക്കാദമി അമേറ്റർ നാടകോത്സവത്തിൽ മികച്ച രണ്ടാമത്തെ നാടകം, മികച്ച രണ്ടാമത്തെ നാടകകൃത്ത്, മികച്ച രണ്ടാമത്തെ സംവിധായകൻ, മികച്ച രണ്ടാമത്തെ നടൻ എന്നീ സംസ്ഥാനപുരസ്‌കാരങ്ങൾ നേടിയ നാടകം )

31/03/2025
തിങ്കൾ
വൈകുന്നേരം 05മണിക്ക്
നാടകം : 10 ഡി റാപ്പേഴ്‌സ്
സംവിധാനം : അമാസ് എസ്. ശേഖർ
അവതരണം : പ്രകാശ് കലാകേന്ദ്രം ബാലവേദി, കൊല്ലം
(സംസ്ഥാന ഹൈ സ്‌കൂൾ നാടകോത്സവത്തിൽ എ ഗ്രേഡ് നേടി ഏറെ ശ്രദ്ധിക്കപ്പെട്ട നാടകം)

വൈകുന്നേരം 07 മണിക്ക്
നാടകം : മാടൻ മോക്ഷം
സംവിധാനം : ജോബ് മഠത്തിൽ
അവതരണം : മരുതം തിയേറ്റർ ഗ്രൂപ്പ്, ആലപ്പുഴ
( കേരള സംഗീത നാടക അക്കാദമി അമേറ്റർ നാടകോത്സവത്തിൽ മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നീ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ നാടകം )

നാടകോത്സത്തിൽ പ്രവേശനം സൗജന്യമാണ്.

 

Tags: dramasub
Share
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies