കാത്തിരിപ്പുകൾക്ക് വിരാമമിട്ട് എമ്പുരാൻ അവതരിച്ചിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുണ്ടാവുന്നത്. സോഷ്യൽമീഡിയ നിറയെ എമ്പുരാൻ മയമാണ്. സിനിമ തിയേറ്റർ തൂക്കിയോ, വില്ലൻ നമ്മൾ ഉദ്ദേശിച്ചയാളാണോ മോഹൻലാൽ തകർത്തോ എന്നിങ്ങനെ ചോദ്യങ്ങളും ഉത്തരങ്ങളും വന്നു നിറയുകയാണ്. ഹോളിവുഡ് ലെവൽ മേക്കിംഗാണ് ചിത്രമെന്നതിൽ സംശയമില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
എമ്പുരാൻ കണ്ടോ എന്ന ചോദ്യത്തിന് മന്ത്രി വി ശിവൻകുട്ടി നൽകിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എമ്പുരാൻ ഇറങ്ങിയതിന് പിന്നാലെ ആളുകൾ വിളിക്കുന്നു. ഇതാണ് അവരുടെ ആവശ്യമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ‘രാവിലെ എന്റെ സ്റ്റാഫിനെ അയച്ചു , മോഹൻലാലിനെ വിളിച്ചു, കിട്ടിയില്ല. മോഹൻലാൽ എന്റെ മകന്റെ കല്യാണത്തിന് വന്നിരുന്നല്ലോ. അതുകൊണ്ട് ടിക്കറ്റ് കിട്ടാൻ വല്ല സാദ്ധ്യതയുമുണ്ടോയെന്ന് ചോദിച്ച് വിളി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ഇതിന് പിന്നാലെ സിനിമയിലെ ആ ഡ്രാഗൺ കുപ്പായക്കാരൻ മന്ത്രി ശിവൻകുട്ടിയായിരുന്നോ ഞങ്ങൾ തെറ്റിദ്ധരിച്ചു. എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും വരുന്നുണ്ട്.
ഹോളിവുഡ് ലെവൽ മേക്കിംഗാണ് സിനിമയ്‌ക്കെന്നാണ് പ്രേക്ഷകർ പറയുന്നത്. ടെക്‌നിക്കൽ വശത്തെ പ്രശംസിക്കുകയാണ് ആരാധകർ. പൃഥ്വിരാജ് മികച്ച സംവിധായകനാണെന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം. രണ്ട് സർപ്രൈസ് താരങ്ങൾ എമ്പുരാനിലുണ്ടെന്നാണ് വിവരം. എന്നാൽ സിനിമയുടെ ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ ആരാണ് ഈ താരങ്ങൾ എന്ന് പ്രേക്ഷകർ വെളിപ്പെടുത്തിയിട്ടില്ല.
ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ കിടിലൻ പടമാണെന്നായിരുന്നു പ്രേക്ഷകർ പ്രതികരിച്ചത്. മോഹൻലാലിന്റെ മാസ് എൻട്രിയെ ആരാധകരെ ആവേശം കൊള്ളിച്ചുവെന്നും ഫാൻബോയ് പടമാണെന്നും അഭിപ്രായമുണ്ട്. ഫസ്റ്റ് ഹാഫ് കണ്ടപ്പോൾ ഹോളിവുഡ് പടമാണെന്നാണ് കരുതിയത്. ഫസ്റ്റ് ഹാഫിനെക്കാളും സെക്കൻഡ് ഹാഫ് സൂപ്പറാണെന്ന് പ്രേക്ഷകർ പറയുന്നു. ലൂസിഫറിന് മുകളിൽ നിൽക്കും എമ്പുരാൻ എന്ന് ആരാധകർ പറയുമ്പോഴും ലൂസിഫറിൽ കിട്ടിയ ഒരു ഫീൽ എമ്പുരാന് നൽകാൻ സാധിച്ചില്ലെന്നും ചില പ്രേക്ഷകർ പറയുന്നുണ്ട്. മലയാളത്തിന്റെ കെജിഎഫ്. അതാണ് എമ്പുരാൻ. സമീപകാലത്ത് ലാൽ സാറിന്റെ പല ഹൈപ്പ് സിനിമകളും വന്നിട്ടുണ്ടെന്ന് താരം പറയുന്നു.
Discussion about this post