കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. കനത്തചൂടാണെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴ അന്തരീക്ഷത്തിൽ ഈർപ്പം നിലനിർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണക്കാര്യത്തിലും എന്തിന് വെള്ളം കുടിക്കുന്നതിൽ പോലും പ്രത്യേക ശ്രദ്ധ വേണം. ഏത് കാലാവസ്ഥയിലും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. വെറുതെ തിളപ്പിക്കുന്നതിന് പകരം എന്തെങ്കിലും ചേരുവകൾ ചേർത്ത് തിളപ്പിച്ചാൽ അത്രയും നല്ലത്. പതിമുഖം, രാമച്ചം, മല്ലി, തുളസിയില, ദാഹശമനി, ജീരകം അങ്ങനെ എന്ത് വേണമെങ്കിലും ആവാം. ഇതിൽ മല്ലി ചേർക്കുമ്പോൾ ആരോഗ്യഗുണങ്ങൾ ഏറെയാണ്.
ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. പ്രോട്ടീൻ, അയേൺ, മഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലി. മാത്രമല്ല, കരോട്ടിനോയിഡുകൾ, ഫ്‌ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകളുടെ ഗുണങ്ങളും അവയ്ക്ക് ഉണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണ്.
ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയ മല്ലിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. മല്ലിക്ക് ആന്റി ഓക്‌സിഡൻറ്, ആൻറി മൈക്രോബിയൽ, ഡീടോക്‌സിഫയിങ് ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കും. രാവിലെ വെറും വയറ്റിൽ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ചീത്ത കൊളസ്‌ട്രോളിൻറെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ ഉണ്ടാകാനും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. ഹൃദയാരോഗ്യമേകാനും ഇവ സഹായിച്ചേക്കാം.
അയേൺ ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയാൻ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. മല്ലിയിട്ട് തിളപ്പിച്ച വെളളത്തിന് സാധിക്കും.ചർമ്മത്തിലെ വരൾച്ച, ഫംഗൽ അണുബാധകൾ എന്നിവയെ തടയാനും ആർത്തവ സമയത്തെ വേദന കുറയ്ക്കാനും മല്ലിവെള്ളം കുടിക്കുന്നത് നല്ലതാണ്.ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയാൻ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയാനും മല്ലിവെള്ളം ഗുണം ചെയ്യും. മല്ലി വെള്ളത്തിൽ കുറച്ച് ജീരകം കൂടി ചേർത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും നല്ലതാണ്.
Discussion about this post