ശ്രീനഗർ : ജമ്മുകശ്മിരീലെ കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നു. രജൗരിയിലെ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയതായി റിപ്പോർട്ട്. വനമേഖലയിൽ ഒളിച്ചിരിപ്പുള്ള ഭീകരരർക്കായി തിരച്ചിൽ തുടരുകയാണ്.
അതിർത്തി കടന്നെത്തിയത് ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്നാണ് സൂചന . ഏറ്റുമുട്ടലിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യൂ വരിച്ചു. മൂന്ന് പാകിസ്താൻ ഭീകരരെ വധിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ധീരജ് കടോച്ച് ഉൾപ്പെടെ അഞ്ച് സുരക്ഷാ സേനാംഗങ്ങൾക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി ഈ മേഖലയിൽ ഭീകരവിരുദ്ധ ദൗത്യം നടന്നുവരികയാണ്. കത്വയിലെ ഘടി ജുതാനയിൽ നടന്ന വെടിവയ്പിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിന്നുള്ള സൈനികർക്കാണ് പരിക്കേറ്റത്.
Discussion about this post