ന്യൂഡൽഹി : സിറാക്പൂർ ബലാത്സംഗ കേസിൽ പാസ്റ്റർ ബജീന്ദർ സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. കേസിലെ ശിക്ഷാവിധി ഏപ്രിൽ ഒന്നിന് പ്രസ്താവിക്കും. 2018ൽ നടന്ന ബലാത്സംഗ കേസിൽ മൊഹാലി പോക്സോ കോടതി ആണ് വിവാദ പാസ്റ്റർ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്.
കേസിൽ ആറ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ പാസ്റ്റർ ഒഴികെയുള്ള അഞ്ചു പ്രതികളെയും തെളിവുകളുടെ അഭാവം മൂലം കോടതി വെറുതെവിട്ടു. 2018-ൽ സിറാക്പൂർ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ലണ്ടനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പാസ്റ്റർ ബജീന്ദർ സിംഗ് അറസ്റ്റിലായിരുന്നത്.
അത്ഭുതങ്ങളിലൂടെ രോഗങ്ങൾ സുഖപ്പെടുത്തുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് സിറാക്പൂർ സ്വദേശിനിയായ യുവതിയെ പാസ്റ്റർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നത്. താജ്പൂർ ഗ്രാമത്തിലെ ദി ചർച്ച് ഓഫ് ഗ്ലോറി ആൻഡ് വിസ്ഡം എന്ന സംഘടനയുടെ പാസ്റ്ററായിരുന്നു ബജീന്ദർ സിംഗ്. ജലന്ധറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post