അമരാവതി : 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്. ഓസ്ട്രേലിയ നടപ്പിലാക്കിയ നിയമനിർമ്മാണം മാതൃകയാക്കിയാണ് ആന്ധ്രപ്രദേശിന്റെ ഈ നീക്കം. 16 വയസ്സിന് താഴെയുള്ള കുട്ടികൾ ടിക് ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്രധാന സോഷ്യൽ മീഡിയ സേവനങ്ങൾ ഉപയോഗിക്കുന്നത് വിലക്കുന്ന ഓസ്‌ട്രേലിയയുടെ പുതിയ നിയമനിർമ്മാണത്തെ കുറച്ച് വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്തും നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും ആന്ധ്രപ്രദേശ് ഐടി മന്ത്രി നര ലോകേഷ് വ്യക്തമാക്കി.
ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ ആണ് നര ലോകേഷ് ഇക്കാര്യം അറിയിച്ചത്. ഒരു നിശ്ചിത പ്രായത്തിൽ താഴെയുള്ളവർ സോഷ്യൽ മീഡിയയിൽ കാണുന്ന ഉള്ളടക്കം നിയന്ത്രിക്കപ്പെടേണ്ടതും അതിനായി ശക്തമായ നിയമ ചട്ടക്കൂട് ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിരോധനത്തിന് കീഴിൽ, കുട്ടികൾക്ക് പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ കഴിയില്ല, നിലവിലുള്ള പ്രൊഫൈലുകൾ നിർജ്ജീവമാക്കപ്പെടുകയും ചെയ്യുന്നതാണ്.













Discussion about this post