ഐപിഎൽ 2025-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ കന്നി കിരീടം നേടിയതിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായ എം.എസ്. ധോണി. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ ആറ് റൺസിന് തോൽപ്പിച്ചാണ് ആർസിബി ചരിത്ര വിജയം സ്വന്തമാക്കിയത്.
അടുത്തിടെ നടന്ന ഒരു ഇൻഡിഗോ ഫാൻ ഇന്ററാക്ഷൻ പരിപാടിയിലാണ് ധോണി ആർസിബിയുടെ വിജയത്തെക്കുറിച്ച് മനസ്സ് തുറന്നത്. ഒരു എതിരാളി എന്ന നിലയിൽ മറ്റൊരു ടീം കിരീടം നേടുന്നത് സങ്കൽപ്പിക്കാൻ പ്രയാസമാണെങ്കിലും ആർസിബിയുടെ നേട്ടം അഭിനന്ദനാർഹമാണെന്ന് ധോണി പറഞ്ഞു.
“ഞാൻ സിഎസ്‌കെയുടെ ഭാഗമാണെങ്കിൽ മറ്റൊരു ടീം ഐപിഎൽ ജയിക്കുന്നത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. പക്ഷേ ഇത് ഏറെ നാളായുള്ള കാത്തിരിപ്പായിരുന്നു, അവർ വളരെ നന്നായി കളിച്ചു. അവർക്ക് എന്റെ വലിയ അഭിനന്ദനങ്ങൾ.”
ടീം തിരിച്ചടികൾ നേരിടുമ്പോഴും വിട്ടുകൊടുക്കാതെ കൂടെനിന്ന ആർസിബി ആരാധകരെയും ധോണി പ്രത്യേകം പ്രശംസിച്ചു. ആർസിബി ആരാധകർ ഉജ്ജ്വലമാണെന്നും ഓരോ മത്സരത്തിലും അവർ ടീമിനെ പിന്തുണയ്ക്കാൻ എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post