ചെന്നൈ : തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ പാർട്ടികൾക്കുള്ള ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) വിസിൽ ആണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. കമൽഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോർച്ച് ആണ് അനുവദിച്ചിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കാൻ ഒരുങ്ങുന്ന ടിവികെ പ്രകടന പത്രികയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ചൊവ്വാഴ്ച ചെന്നൈയിൽ അവരുടെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിജയ് 12 അംഗ കമ്മിറ്റി രൂപീകരിച്ചു. പ്രകടന പത്രിക സാമൂഹിക നീതിക്ക് പ്രാധാന്യം നൽകുന്നതാകണം എന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.










Discussion about this post