ന്യൂഡൽഹി : കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏറെ സന്തോഷം പകരുന്ന ഒരു ഒരു തീരുമാനമാണ് ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഇന്ന് ഡൽഹിയിൽ വച്ച് നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഡിയർനെസ് അലവൻസിലും ഡിയർനെസ് റിലീഫിലുമുള്ള ഈ വർദ്ധനവിനായി പ്രതിവർഷം 6614.04 കോടി രൂപയായിരിക്കും കേന്ദ്രസർക്കാർ ചിലവഴിക്കേണ്ടി വരുന്നത്.
ക്ഷാമബത്തയിൽ രണ്ട് ശതമാനം വർദ്ധനവ് വരുത്താനാണ് സർക്കാർ തീരുമാനം. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിന് മുന്നോടിയായി ഒരു കോടിയിലധികം ജീവനക്കാർക്ക് ഈ നീക്കം പ്രയോജനപ്പെടും. ഈ പരിഷ്കരണത്തോടെ, ഡിഎ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയരും, ഇത് ജീവനക്കാരുടെ ശമ്പള വർദ്ധനവും ഉറപ്പാക്കുന്നതാണ്.
48.66 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 66.55 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്ന തീരുമാനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടുള്ളത്. 2024 ജൂലൈ 1 നായിരുന്നു ക്ഷാമബത്ത അവസാനമായി വർദ്ധിപ്പിച്ചത്. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല പ്രകാരമാണ് ഈ വർദ്ധനവ്.
Discussion about this post