കാഠ്മണ്ഡു; നേപ്പാളിൽ രാജവാഴ്ചയും ഹിന്ദുരാജ്യപദവിയും പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി ജനം. രാജ്യത്ത്. സുരക്ഷാ സേനയും രാജഭരമത്തെ അനുകൂലിക്കുന്നവരും തമ്മിൽ വലിയ ഏറ്റുമുട്ടൽ നടക്കുകയാണ്. അക്രമത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് നിരവധി തവണ കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഇതിന് പുറമേ മൂന്ന് സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
നേപ്പാളിന്റെ ദേശീയ പതാകകൾ വീശിയും മുൻ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങൾ പിടിച്ചുമാണ് ആയിരക്കണക്കിന് രാജവാഴ്ച അനുകൂലികൾ ഒത്തുകൂടിയത്. രാജ്യത്തെ രക്ഷിക്കാൻ രാജാവ് വരട്ടെ, ‘അഴിമതി നിറഞ്ഞ സർക്കാർ തുലയട്ടെ’, ‘ഞങ്ങൾക്ക് രാജവാഴ്ച തിരികെ വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധിച്ചത്.
1950 മുതൽ നേപ്പാളിൽ രാജ ഭരണമായിരുന്നു. 2001ൽ വീരേന്ദ്രരാജാവ് സ്വന്തം മകനാൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഏകദേശം ഏഴ് പേരെ അയാൾ വെടിവെച്ചു കൊന്ന. അയാളും സ്വയം വെടിവെച്ച് മരിച്ചു. ഇതോടെ രാജകുടുംബത്തിൽ അധികാരമേൽക്കാൻ ആരും ഇല്ലാതായപ്പോൾ ഗ്യാനേന്ദ്ര രാജാവ് അധികാരമേറ്റു. ഇതിനിടയിൽ കമ്യൂണിസ്റ്റ് ഭീകരർ നേപ്പാളിൽ ശക്തമാവുകയും രാഷ്ട്രീയപാർട്ടികൾ കൂണുപോലെ ഉയർന്നുവരികയും ചെയ്തു. ഇവർ രാജ്യഭരണത്തിനെതിരെ സമരം ചെയ്തപ്പോൾ ഇന്ത്യ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യത്തെ പിന്തുണച്ചു. 2008ൽ രാജഭരണം അവസാനിച്ചു. എന്നാൽ കഴിഞ്ഞ 17 വർഷത്തിനുള്ളിൽ 13 സർക്കാരുകൾ മാറി മാറി ഭരിച്ചു. ഇതോടെ ജനാധിപത്യത്തെ ജനങ്ങൾക്ക് മതിയായി. മറ്റൊന്നുമില്ലെങ്കിലും നേപ്പാളിൽ ക്രമസമാധാനം ഉണ്ടായിരുന്നു എന്ന് ഒരുകൂട്ടം ജനങ്ങൾ ചിന്തിച്ചുതുടങ്ങി. ഇതോടെ ജനങ്ങളിൽ നല്ലൊരു വിഭാഗം രാജഭരണം തിരിച്ചുവരണമെന്ന ആവശ്യമുയർത്തി നേപ്പാളിൽ സമരം ആരംഭിച്ചിരിക്കുകയാണ്.
Discussion about this post