കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം നേതാവ് പി ജയരാജനെ പാര്‍പ്പിച്ചിരിയ്ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി. തിങ്കളാഴ്ചയാണ് ബിജെപി സെന്‍ട്രല്‍ ജയിലേയ്ക്ക് മാര്‍ച്ച് നടത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയോടെയാണ് ജയരാജനെ കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിച്ചിരിയ്ക്കുന്നതെന്ന് ആരോപിച്ചാണ് മാര്‍ച്ച്.
കേസില്‍ ജയരാജനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. ജയിലില്‍ വച്ചാണ് ജയരാജനെ ചോദ്യം ചെയ്യുന്നത്. ജയിലില്‍ തയ്യാറാക്കിയ പ്രത്യേക മുറിയിലാണ് ചോദ്യം ചെയ്യല്‍. മുറിയില്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനെ ബാധിയ്ക്കുമെന്നും കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും സിബിഐ വ്യക്തമാക്കി
കൊല്ലപ്പെട്ട മനോജിനെ തനിയ്ക്ക് അറിയില്ലെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ പി ജയരാജന്‍ മൊഴി നല്‍കിയിരുന്നു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. മൂന്ന് മണി മുതല്‍ ആറ് മണി വരെയാണ് കഴിഞ്ഞ ദിവസം ജയരാജനെ സിബിഐ ചോദ്യം ചെയ്തത്.
Discussion about this post