ഇംഫാൽ : വടക്ക് കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് മണിപ്പൂരിൽ ഉണ്ടായത്. മ്യാൻമറിലും തായ്‌ലൻഡിലും കനത്ത നാശം വിതച്ച ഭൂകമ്പങ്ങൾ ഉണ്ടായ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങൾ.
മണിപ്പൂരിലെ നോണിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 24.90° വടക്ക് അക്ഷാംശത്തിലും 93.59° കിഴക്ക് രേഖാംശത്തിലുമാണ് ഇത് രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല ഭൂകമ്പ സാധ്യതാ മേഖലയിലാണ് വരുന്നത് എന്നതിനാൽ ഇവിടെ പലപ്പോഴും ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ട്. എന്നാൽ നിലവിൽ ഈ മേഖലയിൽ ആശങ്കപ്പെടാൻ ഉള്ള സാഹചര്യം ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മണിപ്പൂരിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത നേരിയതായിരുന്നെങ്കിലും സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടതായി ജനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
Discussion about this post