ജെ.എന്‍.യു സ്റ്റുഡന്റ്‌സ് പ്രസിഡന്റ് കനയ്യകുമാര്‍ ഒരു സ്ത്രീയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം പ്രചരിക്കുന്നതില്‍ വിശദീകരണവുമായി കനയ്യകുമാര്‍ രംഗത്തെത്തി.
ചിത്രം മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് കനയ്യ മറുപടി നല്‍കുന്നത്. വനിത ദിനത്തില്‍ പോസ്റ്റ് ചെയ്ത് വീഡിൊയവില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് സ്ത്രീ വിരുദ്ധമാണെന്ന് കനയ്യകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഫോട്ടോയില്‍ കനയ്യകുമാറിന് ഒപ്പമുള്ളത് ഒരധ്യാപികയാണ് എന്ന മട്ടില്‍ ചിലര്‍ ഫേസ്ബുക്കില്‍ പ്രചരണം നടത്തിയിരുന്നു.
‘ ഇപ്പോള്‍ ഞാന്‍ ഒരു സ്ത്രീയുടെ കൂടെ ഇരിക്കുന്ന ഫോട്ടോയെടുത്ത് പത്രത്തില്‍ കൊടുക്കുന്നു. ഞങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തു എന്ന തരത്തില്‍ ദുഷ്പ്രചരണം നടത്തുന്നു. ഈ രാജ്യത്ത് ഫോട്ടോയെടുക്കുന്നത് തെറ്റാണോ എന്നാണ് എനിക്കു ചോദിക്കാനുള്ളത്’ കനയ്യ ചോദിക്കുന്നു.
‘ഇത് എന്റെ നേരേയുള്ള അതിക്രമമല്ല. വനിതകളുടെ നേരെയുള്ള അതിക്രമമാണ്. ഈ കാരണം പറഞ്ഞുകൊണ്ട് അവരെയും അവരുടെ കുടുംബത്തെയും പീഡിപ്പിക്കുകയാണ്. എന്നും കനയ്യ പറയുന്നു.
ചിത്രത്തില്‍ കനയ്യയ്‌ക്കൊപ്പമുളള സ്ത്രീ ജെ.എന്‍.യു വിലെ അധ്യാപകയല്ല കനയ്യയുടെ സഹപാഠിയാണെന്ന് ഒട്ടേറെപ്പേറെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഏറെ വൈറലായ ഈ ചിത്രം ആദ്യം ഫേസ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്.
ചിലര്‍ ഫേസ് ബുക്കിലിട്ട ഫോട്ടോ ഉപയോഗിച്ച് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാന്‍ വിഷയം സംഘപരിവാറിന് മേല്‍ ചാരുകയാണെന്നും, ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ കനയ്യകുമാര്‍ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും കനയ്യയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post