എറണാകുളം: നവകേരളത്തിന് പറ്റിയ ഒരു നേതാവാണ് രാജീവ് ചന്ദ്രശേഖറെന്ന് ഡി എസ് ജെ പി. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ട് വയ്ക്കും. ‘കേന്ദ്രത്തിൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, സ്‌കിൽ ഡെവലപ്‌മെൻറ് തുടങ്ങിയ വകുപ്പുകളിൽ അദ്ദേഹത്തിനുള്ള പ്രവർത്തി പരിചയം കേരള ബിജെപി പ്രസിഡൻറ് എന്ന നിലയിലുള്ള പ്രവർത്തനത്തിന് അദ്ദേഹത്തിന് മുതൽ കൂട്ടായേക്കാം’ ഡി എസ് ജെ പി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.
ടെക്‌നോക്രാറ്റും, വ്യവസായിയും, മാദ്ധ്യമ ഉടമസ്ഥനുമായ രാജീവ് ചന്ദ്രശേഖർ നവ കേരളത്തിന് പറ്റിയ ഒരു രാഷ്ട്രീയ മുഖം ആയിരിക്കും എന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി. ‘കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ കിറ്റിനും കല്ലേറിനും കലാപത്തിനും ബദലായി ഒരു വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാട് അദ്ദേഹം മുമ്പോട്ട് വയ്ക്കും എന്ന് കരുതാം’ ഡി എസ് ജെ പി എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് വിലയിരുത്തി.
‘കേന്ദ്രത്തിൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, സ്‌കിൽ ഡെവലപ്‌മെൻറ് തുടങ്ങിയ വകുപ്പുകളിൽ അദ്ദേഹത്തിനുള്ള പ്രവർത്തി പരിചയം കേരള ബിജെപി പ്രസിഡൻറ് എന്ന നിലയിലുള്ള പ്രവർത്തനത്തിനു അദ്ദേഹത്തിന് മുതൽ കൂട്ടായേക്കാം’ ഡി എസ് ജെ പി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.
‘പുരോഗമന സൂചികകളിൽ 50 വർഷത്തിനു മുമ്പ് തന്നെ വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന കേരളം എന്തുകൊണ്ട് തൊഴിലില്ലായ്മയിലും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലും ഇപ്പോഴും ഉഴലുന്നു എന്ന വിഷയം കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ പാർട്ടികളും കാര്യമായി ചർച്ച ചെയ്യേണ്ടതാണ്’ ഡി എസ് ജെ പി വ്യക്തമാക്കി.
Discussion about this post