ഡല്‍ഹി: ഇസ്രത് ജഹാന്‍ കേസില്‍ യു.പി.എ സര്‍ക്കാറിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത്തിന് ഭീകരസംഘടനായ ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്നാണ് യു.പി.എ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് തിരുത്തി നല്‍കിയെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആരോപിച്ചു.
സത്യവാങ്മൂലം തിരുത്തിയ സംഭവം അന്വേഷിക്കുമെന്നും രാജ്‌നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തര വകുപ്പ് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇസ്രത്് ജഹാന്‍ ലഷ്‌കര്‍ പ്രവര്‍ത്തക ആയിരുന്നു എന്ന ആദ്യ സത്യവാങ്മൂലം തിരുത്തി നല്‍കിയത് നരേന്ദ്ര മോദിയെയും അമിത് ഷായെയും ലക്ഷ്യമിട്ടായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നിശികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി എം.പിമാര്‍ കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കല്‍ പ്രമേ!യത്തിന് മറുപടി പറയുകയായിരുന്നു രാജ്‌നാഥ് സിങ്.
ഇസ്രത്തിന് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന ഡേവിഡ് ഹെഡിലിയുടെ മൊഴി ശരിവെയ്ക്കുന്നതായിരുന്നു യു.പി.എ സര്‍ക്കാറിന്റെ ആദ്യത്തെ സത്യവാങ്മൂലം. ഏത് കേസായാലും സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാട് മാറ്റുന്നത് ശരിയല്ല. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന തന്നെയായിരുന്നു അത് – രാജ്‌നാഥ് സിങ് പറഞ്ഞു.
ഇന്ത്യ മാത്രമല്ല ലോകമാകെ തന്നെ ഭീകരവാദത്തിന്റെ ഭീഷണിയിലാണെന്നും ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാഷ്ട്രീയവത്ക്കരിയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post