ഒട്ടാവ : കാനഡയിലെ ഒട്ടാവയ്ക്കടുത്തുള്ള റോക്ക്‌ലാൻഡിൽ ഇന്ത്യൻ പൗരന് നേരെ ക്രൂരമായ ആക്രമണം. ഇന്ത്യൻ പൗരനായ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടതായി ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തലസ്ഥാനമായ ഒട്ടാവയ്ക്ക് സമീപമുള്ള റോക്ക്‌ലാൻഡിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. ഇരയുടെ കുടുംബത്തിന് പിന്തുണ നൽകുന്നതിനായി പ്രാദേശിക കമ്മ്യൂണിറ്റി അസോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു. ഇരയുടെ ഐഡന്റിറ്റി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊട്ടുമുമ്പ് ലാലോണ്ടെ സ്ട്രീറ്റിന് സമീപം വെച്ചാണ് ഇന്ത്യക്കാരന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉദ്ദേശ്യം അജ്ഞാതമായി തുടരുകയാണെന്ന് ഇന്ത്യൻ എംബസി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Discussion about this post