ന്യൂഡൽഹി : കെ സി വേണുഗോപാലിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. കെ സി വേണുഗോപാൽ വെറും റൗഡി ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ സർദാർ പട്ടേൽ ആണെന്നാണ് വിചാരമെന്നും, കോൺഗ്രസ് പാർട്ടിയുടെ ഗതികേടാണ് ഇത് കാണിക്കുന്നതെന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി.
കെ.സി. വേണുഗോപാലിനെപ്പോലുള്ള ഒരു റൗഡിയെ സർദാർ പട്ടേലിന്റെ നിലവാരത്തിലേക്ക്, രാഹുൽ ഗാന്ധിയുടെ നിലവാരത്തിലേക്ക് ഉയർത്തുന്ന ഒരു പാർട്ടിയുടെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ എന്നാൽ കോൺഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ട് മണിശങ്കർ ചോദ്യമുന്നയിച്ചു. നേരത്തെ, കേരളത്തിൽ പിണറായി സർക്കാർ തുടരുമെന്ന് മണി ശങ്കർ അയ്യർ അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയത്തിൽ അയ്യരുടെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും അവ കോൺഗ്രസിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പ്രസ്താവിച്ചിരുന്നു. ഈ നിലപാടിനെതിരെയാണ് ഇപ്പോൾ മണിശങ്കർ അയ്യർ വീണ്ടും രംഗത്ത് വന്നിട്ടുള്ളത്.
ഞായറാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസ്ഥാന ആസൂത്രണ ബോർഡ് സമ്മേളനത്തിൽ വേദി പങ്കിടുന്നതിനിടെയാണ് അയ്യർ വിവാദത്തിന് തിരികൊളുത്തിയത്. ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.









Discussion about this post