സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയെ പരസ്യമായിപരിഹസിച്ച് മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർദേവ്. എം എ ബേബി ആരാണെന്ന് താൻ ഗൂഗിൾ ചെയ്തു കണ്ടുപിടിക്കേണ്ടി വരും എന്ന് ബിപ്ലവ് കുമാർദേവ് പറഞ്ഞു. തനിക്ക് എം എ ബേബി ആരാണെന്ന് അറിയില്ലെന്നും പാർട്ടിയോട് വിശ്വസ്തതയുള്ള കഴിവുള്ള വ്യക്തിയാകാം എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനലബ്ദിയെ രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്തിട്ടില്ലെന്നും ബിപ്ലവ് കുമാർദേബ് പറഞ്ഞു.
തനിക്ക് പക്ഷേ എം എ ബേബി ആരാണെന്ന് ഗൂഗിൾ ചെയ്തു നോക്കേണ്ടിവരുമെന്നും മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മിൽ ഇല്ലെന്നും ബിപ്ലവ് കുമാർദേവ് പറഞ്ഞു.
ബിപ്ലവ് കുമാർ ദേവിന്റെ വാക്കുകളിലേക്ക്
‘ബിജെപിയുടെ നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ പോലെ രാജ്യമെമ്പാടും അറിയപ്പെടുന്ന നേതാക്കൾ കമ്മ്യൂണിസ്റ്റുകൾക്ക് ഇന്നില്ല. സിപിഐഐം അതിന്റെ പരമോന്നത പദവിയിൽ ഇരുത്തിയ അദ്ദേഹത്തെ തനിക്ക് വ്യക്തിപരമായി അറിയില്ല. അദ്ദേഹം കേരളത്തിൽ നിന്നാണെന്ന് കേട്ടു. വ്യക്തിപരമായി തനിക്കറിയില്ല. അദ്ദേഹത്തെ കുറിച്ച് താൻ ഗൂഗിൾ ചെയ്തു നോക്കും.’, ബിപ്ലവ് കുമാർ ദേബ് പറഞ്ഞു.
Discussion about this post