ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനെത്തി യുഎഇ ഉപപ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനമാണിത്. കേന്ദ്ര പെട്രോളിയം,നാച്വറൽ ഗ്യാസ്-ടൂറിസം മന്ത്രി സിരേഷ് ഗോപിയാണ് ദുബായ് കിരീടാവകാശിയെ സ്വീകരിച്ചത്.
ഔദ്യോഗിക സ്വീകരണചടങ്ങിനൊപ്പം കേരളത്തിന്റെ തനത് ചെണ്ടമേളവും സുരേഷ് ഗോപി ദുബായ് കിരീടാവകാശിക്കായി ഒരുക്കിയിരുന്നു. വ്യത്യസ്തമായ ചടങ്ങിൽ കൗതുകം പൂണ്ട അദ്ദേഹം ചെണ്ടമേളം വീഡിയോയിൽ പകർത്താനും മറന്നില്ല.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് ഹംദാൻ ഡൽഹിയിലെത്തുന്നത്. സന്ദർശനത്തിന്റെ ആദ്യദിനം കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിരുന്നൊരുക്കും. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ഷെയ്ഖ് ഹംദാൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.









Discussion about this post