നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലിയിലെ സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി അറിയിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
4 സീറ്റെന്ന വാദം അന്യായമല്ല. യു.ഡി.എഫിന്റെ ഭരണത്തുടര്‍ച്ചയാണ് താനടക്കമുള്ളവര്‍ ആഗ്രഹിയ്ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് നേതൃത്വത്തിനെതിരായ പ്രതിഷേധം വ്യക്തമാക്കി ഔഷധിയുടെ ചെയര്മാന് സ്ഥാനം അദ്ദേഹം രാജി വെച്ചു.
അതേ സമയം ജോണി നെല്ലൂരിന്റ് നിലപാട് മന്ത്രി അനൂപ് ജേക്കബ് തള്ളി. ഔഷധി ചെയര്മാന് സ്ഥാനം രാജി വയ്ക്കുന്ന കാര്യം ജോണി നെല്ലൂര്‍ തന്നെ അറിയിച്ചിട്ടില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു. യു.ഡി.എഫിന് ക്ഷീണമുണ്ടാക്കുന്ന ഒരു തീരുമാനവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി.
Discussion about this post