തിരുവനന്തപുരം : അവധിക്കാല ക്യാമ്പുകൾ കുട്ടികൾക്ക് എപ്പോഴും ആഘോഷം തന്നെയാണ്. ഒരുപാട് പുതിയ കൂട്ടുകാരേയും ടീച്ചർമാരേയുമൊക്കെ പരിചയപ്പെടാനും പുതിയ കാര്യങ്ങൾ പഠിക്കാനുമൊക്കെ ഇത്തരം ക്യാമ്പുകൾ കുട്ടികളെ സഹായിക്കുന്നു. ഈ ക്യാമ്പുകൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് പലപ്പോഴും കരഞ്ഞു കൊണ്ടായിരിക്കും. അത്രയും ഹൃദയബന്ധമാണ് ഈ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കുട്ടികൾ തമ്മിലും ടീച്ചർമാരോടുമൊക്കെ ഉണ്ടാവുക.
അത്തരമൊരു ക്യാമ്പ് കഴിഞ്ഞുപോയ ഒരു കുഞ്ഞു പെൺകുട്ടി കുറിച്ച വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബാലഗോകുലത്തിന്റെ ശിൽപ്പശാലയിൽ ഏഴു ദിവസം പങ്കെടുത്ത ശേഷം പിരിഞ്ഞു പോയ കുട്ടി തന്റെ കൂടെ ഉണ്ടായിരുന്ന ചേച്ചിക്ക് കൊടുത്ത അഭിപ്രായമാണ് ശ്രദ്ധേയമായത്.
“ എന്റെ അമ്മയെ എനിക്ക് ഓർമ്മ ഉണ്ട്. പക്ഷേ ആ അമ്മയുടെ സ്നേഹം കിട്ടാൻ എനിക്ക് ഭാഗ്യം ഇല്ലായിരുന്നു. എന്നാൽ ഈ 7 ദിനം ചേച്ചിയിലൂടെ എനിക്ക് ആ ഭാഗ്യം ഉണ്ടായി“.. എന്ന് തുടങ്ങുന്ന എഴുത്തിൽ അടുത്ത ജന്മത്തിൽ ചേച്ചിയുടെ മകളായി ജനിക്കണം എന്ന ആഗ്രഹം കൂടി കുട്ടി പങ്കുവെക്കുന്നു.
ബാലഗോകുലം പ്രവർത്തകയായ അനുവിഷ്ണുപ്രിയ ആണ് കുറിപ്പ് പങ്കുവെച്ചത്.
അനുവിഷ്ണു പ്രിയയുടെ കുറിപ്പിന്റെ പൂർണ രൂപം
അങ്ങനെ ഒരു ശില്പശാലകൂടി കഴിയുന്നു..
കഴിഞ്ഞ തവണ ചില വ്യക്തിപരമായ കാരണങ്ങളാൽ പോകാൻ സാധിക്കാത്ത കൊണ്ട് ഇക്കൊല്ലം എന്തായാലും പോകണം എന്ന് കരുതിയിരുന്നു…
ആദ്യത്തെ ശിക്ഷക് പ്രശിക്ഷണത്തിന് പോയി… രണ്ടാമത്തെ ആയപ്പോൾ വീണ്ടും തടസം.. ഇത്തവണ ടെൻഷൻ കുറച്ചു അധികം ആയിരുന്നു..
ലീവ് വേണം, പിന്നെ മോളെ 5 ദിവസം മാറി നിൽക്കണം, ഇപ്പോഴത്തെ കുട്ടികളെ ഡീൽ ചെയ്യാൻ എനിക്ക് പറ്റുമോ എന്നുള്ള സംശയം ഒക്കെ ഉണ്ടായിരുന്നു… കാരണംനമുക്ക് കിട്ടുന്ന കുട്ടികൾ സംഘടനയോടു അടുക്കുന്നത് നമ്മളുടെ ഇടപെടൽ പോലിരിക്കും…
ദൈവം അനുഗ്രഹിച്ചാൽ പോകണം എന്ന് ഉറപ്പിച്ചിരുന്നു…
എന്തായാലും വേറെ തടസ്സങ്ങൾ ഒന്നും ഉണ്ടാകാതെ പോകാൻ സാധിച്ചു… അങ്ങനെ ഞാൻ പങ്കെടുക്കുന്ന ആറാമത് ശില്പ ശാലയിലേക്ക്… വടകരയിൽ ശിബിരാഗം ആയി തുടങ്ങി മൂവാറ്റുപുഴയും നെടുമങ്ങാടും പ്രബന്ധക് ആയും ഒറ്റപ്പാലതും പറവൂറും കരുനാഗപ്പള്ളി യിലും ശിക്ഷക് ആയും സ്വയം പരിവർത്തനത്തിനുള്ള ആറു അവസരങ്ങൾ….
പുതിയ തലമുറയിലെ കുട്ടികൾ ആണ് കൂടുതലും.. ഓരോ ഗണആയി മാറി കുട്ടികളെ കിട്ടി അവരെ പരിചയപ്പെട്ടു കഴിഞ്ഞപ്പോ തന്നെ പകുതി സമാധാനം ആയി.. എല്ലാവരും ഗോകുലത്തിൽ പോകുന്നവർ ആണ്… കാണേണ്ടത് കാണാനും കൊള്ളേണ്ടത് കൊള്ളാനും തിരിച്ചറിവുള്ളവർ… തന്റെ മൂല്യങ്ങളെ തിരിച്ചു അറിയുകയും അത് പാലിക്കുകയും ചെയ്യുന്ന മിടുക്കികൾ…
ഓരോ ദിവസവും അവരുമായി കൂടുതൽ അടുക്കുക ആയിരുന്നു…
അവർക്കൊപ്പം എനിക്കും പരിവർത്തനങ്ങൾ. ഓരോ ശില്പശാല കഴിയുമ്പോഴും എന്റെ ഉള്ളിലുള്ള ഇൻസെക്യൂരിറ്റികൾ ഓരോന്നായി കുറഞ്ഞുകൊണ്ടിരിക്കുക ആണ്… എന്താണോ ചെയ്യാൻ ഭയപ്പെട്ടിരുന്നത് അതൊക്ക ചെയ്യാൻ ഞാൻ പ്രാപ്ത ആകുക ആയിരുന്നു..
മൊബൈൽ ഇല്ലാതെ 5 പൂർണ ദിവസങ്ങൾ… കളിയും ക്ലാസും യോഗയും ഒക്കെ ആയി പരിവർത്തനത്തിന്റെ സമയം..
കുട്ടികൾക്ക് നല്ലതും തെറ്റും തിരിച്ചറിഞ്ഞു പ്രവർത്തിക്കാനും നോ പറയേണ്ടടുത്തു പറയാനും… തന്റെ മൂല്യങ്ങളും സംസ്കാരവും മറക്കാതെ അതിലൂന്നി നിന്ന് ജീവിക്കാനും അവരെ പ്രേരിപ്പിക്കുന്ന, ശീലിപ്പിക്കുന്ന 7 ദിവസങ്ങൾ…
ഒന്നുറപ്പാണ് ഒരു ലഹരിയും അവരെ സ്വാധീനിക്കില്ലന്നു… മൂല്യങ്ങൾ ഇല്ലാതെ പോകുന്ന, കുടുംബ ബന്ധങ്ങൾ ശിഥിലം ആകുന്ന ഇക്കാലത് ഇങ്ങനെയൊന്നുമല്ലാത്ത കുട്ടികൾ നമുക്കൊപ്പം ഉണ്ടെന്നത് നമുക്ക് അഭിമാനം ആണ്..
അവസാന ദിവസം 11 തീയതി രാത്രി മുതൽ 12 ന് തിരിച്ചു പോരും വരെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടപ്പോ ഉള്ളു നിറയുക ആയിരുന്നു… ഇവിടെ വന്ന 350 പേരും നാളെയുടെ പ്രതീക്ഷകൾ ആണ്..
ഈ ശിൽപശാലയിൽ നിന്നും പുറത്തിറങ്ങുന്ന ഓരോ കുഞ്ഞുങ്ങളും മികവുറ്റവർ ആയിരിക്കും.. അവനവനിലും അത് വഴി കുടുംബത്തിലും അവിടന്നു സമാജത്തിലും അത് വഴി രാഷ്ട്രത്തിലും നല്ല മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവർ.. അതിനായി നിയോഗിക്കപ്പെട്ടവർ.. ഭഗവാൻ ശ്രീകൃഷ്ണൻ അതിനവരെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ…
Nb: അവസാന ദിവസം എന്നെക്കുറിച്ചുള്ള അഭിപ്രായം ഞാൻ എന്റൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കൊണ്ട് എഴുതിച്ചിരുന്നു… അതിലെല്ലാം ഏതാണ്ട് ഇത് പോലെ ആയിരുന്നു എങ്കിലും ഇത് വായിച്ചു വെറുതെ കണ്ണ് നിറഞ്ഞു… 7 ദിവസം പോയി നിന്നാൽ എന്ത് കിട്ടും എന്നുള്ള ചോദ്യത്തിന് ഉത്തരം ഇതാണ്..
https://www.facebook.com/share/p/12DKMjQsfa5/
Discussion about this post