ജമ്മുകശ്മീരിനെ കുറിച്ചുള്ള പാകിസ്താൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ഇന്ത്യ. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.“കശ്മീര്‍ എന്നത് ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമാണ്. എങ്ങിനെയാണ് ഇന്ത്യയുടെ ഭാഗമായ സ്ഥലം മറ്റൊരു രാജ്യത്തിന്ഞറെ കഴുത്തിലെ രക്തക്കുഴലാവുക?”- വിദേശകാര്യമന്ത്രാലയം പറഞ്ഞു. അനധികൃതമായി കയ്യടക്കിയ സ്ഥലങ്ങള്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കണം എന്ന ഒരു ബന്ധം മാത്രമേ പാകിസ്ഥാന് കശ്മീരുമായുള്ളൂ. – വിദേശകാര്യമന്ത്രാലയം പറഞ്ഞു
പാകിസ്താന്റെ ജ്യൂഗിലാർ(കഴുത്തിലൂടെ കടന്നുപോകുന്ന പ്രധാന സിര,കൊരവള്ളി) ആണെന്നായിരുന്നു പാക് സൈനിക മേധാവിയുടെ പരമാർശം. ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്, അത് ഞങ്ങളുടെ കഴുത്തിലെ സിരയായിരുന്നു, അത് ഞങ്ങളുടെ കഴുത്തിലെ സിരയായിരിക്കും. ഞങ്ങൾ അത് മറക്കില്ല. ഞങ്ങളുടെ കശ്മീരി സഹോദരങ്ങളെ അവരുടെ വീരോചിതമായ പോരാട്ടത്തിൽ ഞങ്ങൾ ഉപേക്ഷിക്കില്ല.ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങളാണ്’ പാകിസ്താന്റെ പിറവിയിലേക്ക് നയിച്ചതെന്നും പാക് സൈനിക മേധാവി പറഞ്ഞിരുന്നു.
നിങ്ങളുടെ കുട്ടികൾക്ക് പാകിസ്താന്റെ കഥ പറഞ്ഞു കൊടുക്കണം. അങ്ങനെ അവർ ഒരിക്കലും അവരുടെ രാജ്യത്തിന്റെ കഥ മറക്കാതിരിക്കുകയും അതുമായി ബന്ധപ്പെട്ട ബന്ധം അനുഭവിക്കുകയും ചെയ്യും. പാകിസ്താനും ഇന്ത്യയും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണ്, അവരുടെ സംസ്‌കാരം, മതം, ചിന്ത എന്നിവയ്ക്ക് യാതൊരു സാമ്യവുമില്ല. നമ്മുടെ മതം വ്യത്യസ്തമാണ്, നമ്മുടെ ആചാരങ്ങൾ വ്യത്യസ്തമാണ്. നമ്മുടെ സംസ്‌കാരം വ്യത്യസ്തമാണ്. നമ്മുടെ ചിന്ത വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങൾ വ്യത്യസ്തമാണ്. ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ, അത് സ്ഥാപിക്കപ്പെട്ടു. നമ്മൾ രണ്ട് രാജ്യങ്ങളാണ്, നമ്മൾ ഒരു രാജ്യമല്ല. നമ്മുടെ പൂർവ്വികർ ഈ രാജ്യത്തിനായി ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങൾക്കറിയാം. പാകിസ്താനികൾ’ഉന്നതമായ ഒരു പ്രത്യയശാസ്ത്രവും സംസ്‌കാരവും’ കൊണ്ട് ബന്ധിക്കപ്പെട്ടവരാണെന്ന് മുനീർ അവകാശപ്പെട്ടു.
Discussion about this post