Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

by Brave India Desk
Jul 18, 2026, 01:54 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി. 21 ദിവസമായി തുടർന്ന നിരാഹാര സമരത്തെ തുടർന്ന് ശരീരഭാരം പത്തു കിലോയോളം കുറയുകയും നിർജ്ജലീകരണം സംഭവിക്കുകയും ചെയ്തതോടെയാണ് ഇയാളെ ഡൽഹി സഫ്‍ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഹൈക്കോടതിയുടെ കർശനമായ ഉത്തരവിനെ തുടർന്ന് ഇന്ന് പുലർച്ചെ 7:40 ഓടെ ഡൽഹി പോലീസ് ഇടപെട്ടാണ് വാങ്‌ചുകിനെ സമരപ്പന്തലിൽ നിന്ന് മാറ്റി ആശുപത്രിയിലെത്തിച്ചത്. ഓരോ പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്നും നിയമവാഴ്ചയ്ക്ക് മുന്നിൽ ഇത്തരം പിടിവാശികൾ അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയ കോടതി, ഇയാൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയിൽ താഴുകയും ഇലക്ട്രോലൈറ്റുകളുടെ അളവിൽ വ്യതിയാനം സംഭവിക്കുകയും ചെയ്തതിനെ തുടർന്നാണ് വിദഗ്ദ്ധ ചികിത്സ നൽകാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ വാങ്‌ചുകിന്റെ നില തൃപ്തികരമാണെങ്കിലും തീവ്രമായ നിർജ്ജലീകരണം ബാധിച്ചതിനാൽ കർശനമായ നിരീക്ഷണവും തുടർച്ചയായ ചികിത്സയും ആവശ്യമാണെന്ന് സഫ്‍ദർജംഗ് ആശുപത്രി സൂപ്രണ്ട് ഡോ. ചാരു ബംബ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷവും മെഡിക്കൽ സംഘത്തോട് സഹകരിക്കാൻ വാങ്‌ചുകിന്റെ കുടുംബം തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തന്റെ അനുവാദമില്ലാതെ ഭർത്താവിന് യാതൊരുവിധ ചികിത്സയോ മരുന്നുകളോ നൽകരുതെന്ന് വാങ്‌ചുകിന്റെ ഭാര്യ ഗീതാഞ്ജലി ഡോക്ടർമാരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവന നടത്തി. ആശുപത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഡോക്ടർമാരോട് ഇവർ തട്ടിക്കയറുകയും ഡിജിറ്റൽ മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെട്ട് ആശുപത്രി ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

Stories you may like

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

എന്നാൽ രാജ്യത്തെ നിയമസംവിധാനങ്ങളോടും പോലീസിന്റെ സുരക്ഷാ നടപടികളോടും ഒട്ടും സഹകരിക്കാത്ത സമീപനമാണ് വാങ്‌ചുകും ഇയാളെ പിന്തുണയ്ക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരും സ്വീകരിച്ചത്. ജീവൻ രക്ഷിക്കാനായി കോടതി നിർദ്ദേശപ്രകാരം എത്തിയ ഡൽഹി പോലീസിനെ തടയാനും സമരസ്ഥലത്ത് മനഃപൂർവ്വം സംഘർഷാവസ്ഥ സൃഷ്ടിക്കാനും ഇവർ ശ്രമിച്ചു. പാർലമെന്റിലേക്ക് നടത്താനിരുന്ന പ്രകോപനപരമായ മാർച്ചിന് മുന്നോടിയായി വലിയ തോതിൽ ആളുകളെ കൂട്ടി ക്രമസമാധാന നില തകർക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതായും വിവരമുണ്ട്.

Tags: delhi policeSonam Wangchuksafdarjung hospitalcjp protest in jantar mantar
Share
Tweet
SendShare

Latest stories from this section

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

Latest News

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

അതിർത്തിയിൽ വീണ്ടും നിർണായക ചർച്ച!’; അരുണാചലിൽ ആദ്യ കോർ കമാൻഡർ കൂടിക്കാഴ്ചയ്ക്ക് തുടക്കം; യോഗം വാച്ചയിൽ!

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ അതിർത്തികളിൽ മാറ്റംപാടില്ല; പുതിയ ‘ഈക്വൽ എർത്ത്’ മാപ്പിൽ കർശന നിലപാടുമായി വിദേശകാര്യ മന്ത്രാലയം

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

342 പുതിയ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിലേക്ക്; ചെന്നൈ ഒടിഎ പാസിങ് ഔട്ട് പരേഡിൽ നാവികസേനാ മേധാവിയുടെ സല്യൂട്ട്!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!

ഡൽഹി മെട്രോയിൽ സർപ്രൈസ് യാത്രയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദ്യാർത്ഥികളോടും യാത്രക്കാരോടും സൗഹൃദ സംഭാഷണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology