Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ലങ്കൻ മണ്ണിൽ കന്നി സെഞ്ചുറിയുമായി തിരുവനന്തപുരംകാരൻ മാനവ്; യുവ പ്രതിഭയ്ക്ക് കയ്യടിച്ച് സഞ്ജു സാംസൺ; യഥാർത്ഥ പിൻഗാമിയെന്ന് ആരാധകർ

by Brave India Desk
Jul 18, 2026, 02:54 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ശ്രീലങ്ക അണ്ടർ 19 ടീമിനെതിരായ അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരത്തിൽ കന്നി സെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യൻ യുവതാരം മാനവ് കൃഷ്ണയെ പ്രശംസിച്ച് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് അസോസിയേഷൻ പങ്കുവെച്ച കുറിപ്പ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് സഞ്ജു യുവതാരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്. ദേശീയ അണ്ടർ 19 ടീമിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 151 പന്തിൽ നിന്ന് 6 ഫോറും 3 സിക്സറുമടക്കം 100 റൺസ് തികച്ചാണ് മാനവ് ശ്രദ്ധേയനായത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ മാനവ് നിലവിൽ കേരള അണ്ടർ 19 ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിന് ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്.

സഞ്ജു സാംസണെപ്പോലെ വിക്കറ്റ് കീപ്പർ ബാറ്ററായ മാനവിനെ അദ്ദേഹത്തിന്റെ പിൻഗാമിയായാണ് മലയാളി ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നത്. ഇരുവരും തിരുവനന്തപുരം സ്വദേശികളാണെന്നതിന് പുറമെ, ഡൽഹിയിൽ ക്രിക്കറ്റ് കരിയർ ആരംഭിച്ച് പിന്നീട് 13-ാം വയസിൽ കേരളത്തിലേക്ക് എത്തിയവരാണെന്ന സമാനതയുമുണ്ട്. കഴിഞ്ഞ ആഭ്യന്തര സീസണിലെ കൂച്ച് ബിഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കും ഹൈദരാബാദിനുമെതിരെ തുടർച്ചയായി സെഞ്ചുറികൾ നേടിയ മാനവ് 592 റൺസാണ് അടിച്ചുകൂട്ടിയത്. ഈ വർഷമാദ്യം ഗോവയ്ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയിലും അരങ്ങേറ്റം കുറിച്ച താരത്തെ, ഇത്തവണത്തെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ 2.90 ലക്ഷം രൂപയ്ക്ക് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയിരുന്നു. ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് ക്യാമ്പിലും പങ്കെടുത്തിട്ടുള്ള മാനവ്, ഉണ്ണികൃഷ്ണൻ-അനിത ദമ്പതികളുടെ മകനാണ്; സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടർ 19 കളിക്കാരനാണ്.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

അതേസമയം, ഇന്ത്യ-ശ്രീലങ്ക അണ്ടർ 19 ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 424 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ രാജേഷ് റായ്ചന്ദാനിയുടെ ഇരട്ട സെഞ്ചുറിയുടെയും, സാഗർ വീർകിന്റെയും, മാനവ് കൃഷ്ണയുടെയും സെഞ്ചുറി മികവിൽ 576 റൺസ് അടിച്ചുകൂട്ടി. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 6 വിക്കറ്റിന് 178 റൺസ് എന്ന നിലയിൽ നിൽക്കെ കളി അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. അരങ്ങേറ്റത്തിൽ തന്നെ പ്രതിഭ തെളിയിച്ച മാനവ് ഭാവിയിൽ ഇന്ത്യൻ സീനിയർ ടീമിലേക്ക് ഉയർന്നു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags: manav krishnasanju samson
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies