കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് നീട്ടിയത്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജയരാജന്റെ കേസ് പരിഗണിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു നടപടികള്‍.
അതേ സമയം ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ ആവശ്യമുന്നയിച്ചില്ല. ഇന്നായിരുന്നു ജയരാജന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. അതേ സമയം ജയരാജനെ സി.ബി.ഐ രണ്ടു ദിവസം ചോദ്യം ചെയ്തു. എസ്.പി ജോസ് മോഹന്‍, ഡിവൈ.എസ്.പി ഹരി ഓം പ്രകാശ്, ഇന്‍സ്‌പെക്ടര്‍ സലിം സാഹിബ് എന്നിവരടങ്ങിയതാണ് സംഘം.
രണ്ടാം ദിവസവും ജയരാജന്‍ വേണ്ടത്ര സഹകരിച്ചില്ലെന്നാണ് വിവരം. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, ഓര്‍മയില്ല എന്ന മറുപടിയാണ് നല്‍കിയത്.
Discussion about this post