ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്ന് നടന്ന ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വെടിയുതിര്‍ത്തത് സൈനിക വേഷത്തിലെത്തിയവരാണെന്നും എവിടെ നിന്നുള്ളവരാണെന്ന് ചോദിച്ചശേഷം ആയിരുന്നു ആക്രമണം എന്നും റിപ്പോർട്ടുകൾ.
കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കർണാടകയിലെ ശിവമോഗസ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത്. മകന്റെയും ഭാര്യയുടെയും കണ്മുന്നിൽ വെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. മഞ്ജുനാഥ്, ഭാര്യ പല്ലവി, രണ്ടാം വർഷ പിയുസി പരീക്ഷയിൽ 98% മാർക്ക്നേടിയ മകൻ അഭിജയുമാണ് കശ്മീരിലെത്തിയത്.
ആക്രമികൾ ഹിന്ദുക്കളെ ലക്ഷ്യമിടുന്നതായി തോന്നിയതായി പല്ലവി പറയുന്നു. ഇതൊരു ദുഃസ്വപ്നംപോലെയാണ് ഇപ്പോഴും തോന്നുന്നത്. പ്രദേശവാസികളായ മൂന്നുപേരാണ് തങ്ങളെ രക്ഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
പല്ലവിയുടെ വാക്കുകൾ
ഞങ്ങൾ പഹൽഗാമിൽ എത്തി മിനി സ്വിറ്റ്സർലൻഡ് സന്ദർശിച്ചു. ആ നിമിഷം ഞങ്ങൾആസ്വദിക്കുന്നതിനിടെയാണ് ഭീകരർ അടുത്തേക്ക് എത്തിയത്. അവർ എന്റെ ഭർത്താവിന്റെ തലയിൽവെടിവച്ചു. ഞങ്ങൾക്ക് അദ്ദേഹത്തെ തൽക്ഷണം നഷ്ടപ്പെട്ടു. ഞങ്ങൾ ഹിന്ദുക്കളാണെന്ന്സ്ഥിരീകരിച്ച ശേഷം, അവർ എന്റെ ഭർത്താവിനെ കൊന്നു. തീവ്രവാദി എന്റെ അരികിൽനിൽക്കുകയായിരുന്നു. ഞാൻ കരഞ്ഞുകൊണ്ട് അവനോട് എന്നെയും കൊല്ലാൻ അപേക്ഷിച്ചു. എന്റെമകൻ പോലും അവനോട് പറഞ്ഞു, ‘നീ എന്റെ അച്ഛനെ കൊന്നു, എന്നെയും വെടിവയ്ക്കൂ!’ തീവ്രവാദി പിന്നീട് പരിഹാസത്തോടെ മറുപടി പറഞ്ഞു, ‘ഞങ്ങൾ നിന്നെ കൊല്ലില്ല, പോയിമോദിയോട് പറയൂ.
Discussion about this post