വാഷിംഗ്ടൺ : ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണം ഇസ്ലാമിക ഭീകരതയാണ് തുറന്നുകാട്ടുന്നതെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്. ഇസ്ലാമിക ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ച തുളസി ഗബ്ബാർഡ് അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് വ്യക്തമാക്കി.
ഹിന്ദുക്കളെ ലക്ഷ്യം വെച്ച് നടന്ന ഭീകരമായ ഇസ്ലാമിക ആക്രമണമാണ് പഹൽ ഗാമിൽ സംഭവിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പവും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പവും, ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കൊപ്പവും ഞങ്ങൾ നിൽക്കും. എന്റെ പ്രാർത്ഥനകളും അഗാധമായ അനുശോചനങ്ങളും അറിയിക്കുന്നു. ഈ ഹീനമായ ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിൽ കൂടെ നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നും തുളസി ഗബ്ബാർഡ് എക്സിൽ പങ്കു വച്ച പോസ്റ്റിൽ വ്യക്തമാക്കി.
നേരത്തെ യുഎസ് പ്രസിഡന്റ് ട്രംപും സെക്രട്ടറി റൂബിയോയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. കൂടാതെ
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റോമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി എന്നിവരും നേരത്തെ ഈ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
Discussion about this post