കനയ്യയ്ക്ക് സംവാദത്തില്‍ തോല്‍ക്കുമെന്ന പേടിയാണെന്ന് ജാന്‍വി
ലുധിയാന:കനയ്യകുമാറിനെ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച സ്ക്കൂള് വിദ്യാര്‍ത്ഥിനിയ്ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ഭീഷണി. വിവിധ സോഷ്യല്‍ മീഡിയ നൈറ്റ് വര്‍ക്കുകളിലൂടെ തന്റെ മകള്‍ക്ക് നിരവധി ഭീഷണികള്‍ ലഭിക്കുന്നുവെന്ന് കാണിച്ച് ജാന്‍വി ബെഹാളിന്റെ അച്ഛന് അശ്വിന് ബെഹാള് പോലിസിന് പരാതി നല്കി. കൂടുതല്‍ ഭീഷണികളും വരുന്നത് ജെഎന്‍യു വിദ്യാര്‍ത്ഥികളായ കനയ്യകുമാറിന്റെ അനുയായികളില്‍ നിന്നാണ് ബെഹാള് പറയുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പഞ്ചാബ് ഡിജിപി ലുധിയാന പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തന്റെ മകള്‍ക്കെതിരെ വളരെ മോശം ഭാഷയിലുള്ള പ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്നതായും അശ്വിന് ബെഹാള് നല്കിയ പരാതിയിലുണ്ട്. സംവാദത്തില്‍ പരാജയപ്പെടുമോ എന്ന ഭീതിയാണ് കനയ്യകുമാറിന്, അത് കൊണ്ട് കനയ്യകുമാഫിനെ പിന്തുണക്കുന്നവര്‍ ഇത്തരത്തില്‍ ഭീഷണിയുമായി രംഗത്തെത്തുന്നത്. സൈന്യത്തിനെതിരെ കനയ്യ നടത്തിയ പരാമര്‍ശവും അപവപനീയമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി തെളിവുകളില്ലാത്ത ആരോപണങ്ങള്‍ നിരത്തുകയാണ് കനയ്യകുമാര്‍ ചെയ്യുന്നത്. നമുക്ക് വേണ്ടിയാണ് നമ്മുടെ പട്ടാളക്കാര്‍ ജീവന് ത്യജിക്കുന്നതെന്ന് കനയ്യ മറന്നു പോകുകയാണെന്നും ജാന്‍വി പ്രതികരിച്ചു.
സംഘടനയുടെ പ്രവര്‍ത്തകയായ ജാന്‍വിയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് രക്ഷ ജ്യോതി ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post