ലക്‌നൗ: ഭർതൃസഹോദരനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി. ഭർത്താവ് താടി കളയാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സഹോദരനൊപ്പം 25 കാരി ഒളിച്ചോടിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഉത്തർപ്രദേശിലെ ഉജ്ജ്വൽ ഗാർഡൻ കോളനിയിൽ താമസിക്കുന്ന മുഹമ്മദ് ഷക്കീറിന്റെ (28) ഭാര്യ ആർഷി (25) ആണ് ഒളിച്ചോടിയത്.
ഏഴുമാസം മുൻപാണ് ആർഷിയെ ഷക്കീർ വിവാഹം ചെയ്തത്. എന്നാൽ ഷക്കീറിന്റെ താടി ഇഷ്ടപ്പെടാത്തതിന്റെ പേരിൽ വിവാഹം കഴിഞ്ഞ് ആദ്യദിവസം മുതൽ തന്നെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. താടി കളയാൻ ആർഷി ഷക്കീറിനോട് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇല്ലെങ്കിൽ ഷക്കീറിനെ ഉപേക്ഷിക്കുമെന്നും യുവതി പറഞ്ഞിരുന്നു.
ഇളയ സഹോദരനായ മുഹമ്മദ് സബീറുമൊത്ത് (24) ആർഷി ഒളിച്ചോടിയെന്നാണ് ഷക്കീർ പരാതി നൽകിയിരിക്കുന്നത്. സബീറും ദമ്പതികൾക്കൊപ്പമാണ് താമസിച്ചിരുന്നത്. സബീർ താടി വച്ചിരുന്നില്ല. ഒളിച്ചോടുന്നതിനിടെ ആർഷി വീട്ടിൽ നിന്ന് കുറച്ച് സാധനങ്ങൾ കൊണ്ടുപോയതായും പരാതിയിലുണ്ട്. മൂന്ന് മാസം ഇരുവരെയും തിരഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇന്നലെയാണ് ഷക്കീർ പോലീസിൽ പരാതി നൽകിയത്









Discussion about this post