ഇസ്ലാമാബാദ് : ഇന്ത്യൻ പാട്ടുകൾക്ക് നിരോധനവുമായി പാകിസ്താൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ. പാകിസ്താനിലെ എഫ്എം റേഡിയോ സ്റ്റേഷനുകളിലൂടെ ഇന്ത്യൻ പാട്ടുകൾ പ്രക്ഷേപണം ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഇന്ത്യൻ പാട്ടുകൾക്ക് പാകിസ്താനിൽ വിലക്ക് ഏർപ്പെടുത്തി എന്നാണ് പാകിസ്താൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ജനറൽ ഷക്കീൽ മസൂദ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. രാജ്യത്തുടനീളം ഉള്ള എഫ് എം റേഡിയോ സ്റ്റേഷനുകൾക്ക് ആണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. ബോളിവുഡ് ഗാനങ്ങൾക്ക് നിരവധി ആരാധകർ പാകിസ്താനിൽ ഉള്ളതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായിരിക്കുന്നത്.
ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റെ ഈ തീരുമാനത്തെ പാകിസ്താൻ
ഇൻഫർമേഷൻ മന്ത്രി ആറ്റ തരാർ അഭിനന്ദിച്ചു. ഇത് ദേശസ്നേഹപരമായ തീരുമാനം ആണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മുഴുവൻ രാജ്യത്തിന്റെയും കൂട്ടായ വികാരത്തെ പ്രതിഫലിപ്പിക്കുന്ന സർക്കാർ ശരിയായി വിലമതിക്കുന്നു. ഇത്തരം പരീക്ഷണ സമയങ്ങളിൽ ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും അടിസ്ഥാന മൂല്യങ്ങളെ പിന്തുണയ്ക്കുന്നതിലും നാമെല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം ഇൻഫർമേഷൻ മന്ത്രി അറിയിച്ചു.
Discussion about this post