പാക് റേഞ്ചർ ഇന്ത്യൻസേനയുടെ പിടിയിലായതായി റിപ്പോർട്ട്. രാജസ്ഥാൻ അതിർത്തിയിൽനിന്നാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പാക് സൈനികനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
അതേസമയം അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്ന അതിർത്തിരക്ഷാസേനയിലെ (ബിഎസ്എഫ്) ഒരു ജവാൻ പാകിസ്താന്റെ കസ്റ്റഡിയിലാവുകയും ചെയ്തു. 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ. സിങ്ങിനെയാണ് ഏപ്രിൽ 23-ന് ഫിറോസ്പുർ അതിർത്തിക്കു സമീപത്തുനിന്നും പാകിസ്താൻ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച തുടരുന്നതിനിടെയാണ് പാക് റേഞ്ചർ പിടിയിലാകുന്നത്.
Discussion about this post