സുരക്ഷാ സേനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ നദിയിലേക്ക് ചാടിയ ഭീകരൻ മുങ്ങിമരിച്ചു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകിയതിന് പിടിയിലായ ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്. ലഷ്‌കർ തൊയ്‌ബെ സംഘാംഗമാണ് ഇയാളെന്നാണ് സംശയം.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശനിയാഴ്ചയാണ് ഇംതിയാസിനെ ജമ്മു കശ്മീർ പോലീസ് ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ എടുത്തത്. കുൽഗാമിലെ ടംഗ്മാർഗിലെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചുനൽകിയതായി ഇംതിയാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഭീകരരുടെ ഒളിത്താവളം കാണിച്ചു തരാമെന്നും ഇയാൾ പറഞ്ഞു. ഞായറാഴ്ച രാവിലെ ഒളിത്താവളത്തിലേക്കു പോകുന്നതിനിടെ ഇയാൾ പോലീസിനെയും സൈന്യത്തെയും വെട്ടിച്ച് ഓടുകയായിരുന്നു.
രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെഷാവ് നദിയിലേക്ക് ചാടിയ ഇംത്യാസ്, നീന്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ശക്തമായ അടിയൊഴുക്കിനെ തുടർന്നു മുങ്ങിത്താഴുകയായിരുന്നു. സംഭവം കസ്റ്റഡിമരണമെന്നാണ് കുടുംബം ആരോപിക്കുന്നക്.









Discussion about this post