ഡല്‍ഹി: ജോലിയിലെ സ്ഥാനക്കയറ്റത്തിനുള്ള സംവരണം പട്ടികജാതി വിഭാഗക്കാര്‍ക്ക് അവകാശമല്ലെന്ന് സുപ്രീം കോടതി. സംവരണം സംബന്ധിച്ച് നയം രൂപീകരിയ്ക്കാന്‍ തയ്യാറല്ലെന്നും ജസ്റ്റിസ് ദീപക് മിശ്രയും പ്രഫുല്ല സി പാന്തുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
തങ്ങള്‍ക്ക് അര്‍ഹതയുള്ള പ്രാതിനിധ്യം സര്‍വ്വീസില്‍ ലഭിച്ചിട്ടുണ്ടോയെന്ന് കണക്കുകള്‍ ശേഖരിച്ച് പരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്കാന് കോടതിക്കുമാവില്ല, ഇത്തരം ഉത്തരവ് നല്‍കുന്നത് നിയമനിര്‍മ്മാണസഭയുടേയും സര്‍ക്കാരിന്റെയും അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി പറഞ്ഞു.
Discussion about this post